‘മാലാഖമാർക്കൊപ്പം’: നഴ്‌സസ് ദിന പ്രത്യേക ലൈവത്തോൺ ഇന്ന് രാവിലെ 8.30ന്

nurses day special liveathon 

ആതുരസേവന രംഗത്ത് നഴ്‌സുമാരുടെ സംഭാവനയെ കുറിച്ച് ഓർമിപ്പിച്ച് മറ്റൊരു നഴ്‌സസ് ദിനം കൂടി. നഴ്‌സസ് ദിനത്തോടനുബന്ധിച്ച് പ്രത്യേക പരിപാടിയൊരുക്കിയിരിക്കുകയാണ് ട്വന്റിഫോർ. ആർ.ശ്രീകണ്ഠൻ നായർ നയിക്കുന്ന നഴ്‌സസ് ദിന സ്‌പെഷ്യൽ ലൈവത്തോൺ ഇന്ന് രാവിലെ 8.30 മുതൽ ആരംഭിക്കും. ആതുരസേവന രംഗത്തെ മാലാഖമാർക്കൊപ്പം ആരോഗ്യമന്ത്രി കെകെ ശൈലജയും, വിദേശകാര്യ സഹമന്ത്രി വി മുരളീധരനും ലൈവത്തോണിൽ പങ്കെടുക്കും.

മേയ് 12 ആണ് ലോക നഴ്‌സസ് ദിനമായി ആചരിക്കുന്നത്. നഴ്‌സുമാർ സമൂഹത്തിനു ചെയ്യുന്ന വിലയേറിയ സേവനങ്ങളെ ഓർമിക്കുവാനാണ് ഈ ദിനം ആഘോഷിക്കുന്നത്. ആധുനിക നഴ്‌സിങ്ങിന്റെ സ്ഥാപകയായ ഫ്‌ളോറൻസ് നൈറ്റിംഗേലിന്റെ ജന്മദിനം ആയതുകൊണ്ടാണ് ഈ ദിവസം നഴ്‌സസ് ദിനം ആയി ആചരിക്കുന്നത്. 1965 മുതൽ ലോക നഴ്‌സിംഗ് സമിതി ഈ ദിവസം ലോക നഴ്‌സസ് ദിനം ആയി ആചരിക്കുന്നു.

ലോകത്തിന്റെ ആരോഗ്യത്തിനായി ആതുരസേവനം എന്നതാണ് ഈ വർഷത്തെ പ്രമേയം.

Story Highlights- nurses day special liveathon

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top