ഇന്നത്തെ പ്രധാന വാർത്തകൾ (12-05-2020)
സംസ്ഥാനത്ത് സ്‌കൂൾ പ്രവേശനം ഉടൻ ആരംഭിക്കും
വിദ്യാർത്ഥികളുടെ സ്‌കൂൾ പ്രവേശനം ഉടൻ ആരംഭിക്കും. രണ്ട് ദിവസത്തിനകം മുഖ്യമന്ത്രി തിയതി പ്രഖ്യാപിക്കുമെന്ന് പൊതുവിദ്യാദ്യാസ ഡയറക്ടർ അറിയിച്ചു. ഒന്ന്, അഞ്ച്, എട്ട് ക്ലാസുകളിലേക്കുള്ള പ്രവേശനമാണ് ഉടൻ തുടങ്ങുക. നടപടി ക്രമങ്ങൾ വിശദീകരിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഉടൻ സർക്കുലർ ഇറക്കുമെന്നാണ് വിവരം.
ഇന്ത്യയിൽ കൊവിഡ് പോസിറ്റീവ് കേസുകൾ 70000 കടന്നു; മരണം 2293 ആയി
രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വൻക്കുതിപ്പ്. പോസിറ്റീവ് കേസുകളുടെ എണ്ണം 70,000 കടന്ന് 70756 ൽ എത്തി. 2293 പേർ മരിച്ചു. 24 മണിക്കൂറിനിടെ 3604 പോസിറ്റീവ് കേസുകളും 87 മരണവുമാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 46008 പേരാണ് നിലവിൽ രാജ്യത്ത് ചികിത്സയിലുള്ളത്. 22455 പേർ രോഗമുക്തരായി.
രാജ്യത്ത് ട്രെയിൻ സർവീസുകൾ ഇന്ന് മുതൽ
രാജ്യത്ത് ട്രെയിൻ സർവീസുകൾ ഇന്ന് മുതൽ പുനഃരാരംഭിക്കുന്നു. പരീക്ഷണാടിസ്ഥാനത്തിലായിരിക്കും ട്രെയിൻ സർവീസുകൾ. ഇതിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായി.
Story Highlights- todays news headlines may 12
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here