സംസ്ഥാനത്ത് ബസ് ചാർജ് വർധിപ്പിക്കുന്നു

സംസ്ഥാനത്ത് ബസ് ചാർജ് വർധിപ്പിക്കുന്നു. യാത്രക്കാരുടെ എണ്ണം കുറയ്ക്കുന്നതിനാലാണ് നടപടി.

കൊവിഡ് കാലത്ത് സാമൂഹിക അകലം പാലിച്ച് കുറവ് യാത്രക്കാരെ മാത്രമേ ഒരു സമയം ബസിൽ യാത്രചെയ്യിക്കാൻ സാധിക്കുകയുള്ളു. ഇതോടെ ബസ് സർവീസുകൾ നഷ്ടത്തിലാകും. ഇതിന് പരിഹാരമായാണ് ബസ് ചീർജ് വർധിപ്പിക്കുന്നത്. വർധന കൊവിഡ് കാലത്ത് മാത്രമായിരിക്കും. ഇത് സംബന്ധിച്ച ഉത്തരവ് ഉടൻ പുറത്തിറങ്ങും.

അതേസമയം, സംസ്ഥാനത്ത് മദ്യത്തിന്റെയും വില വർധിപ്പിച്ചു. മദ്യത്തിന് കൊവിഡ് സെസ് ഏർപ്പെടുത്താൻ തീരുമാനായതോടെയാണ് വില വർധിക്കുന്നത്. കൊവിഡ് സെസ്സ് ഏർപ്പെടുത്തുന്നതോടെ മദ്യത്തിന് 10 മുതൽ 35% വരെ വില കൂടുമെന്നാണ് വിവരം.

കെയ്‌സിന് 400 രൂപയിൽ കൂടുമെന്നാണ് റിപ്പോർട്ട്. കെയ്‌സിന് 400 രൂപയിൽ താഴെയാണെങ്കിൽ 10% നികുതിയാകും ഏർപ്പെടുത്തുക. ബിയറിനും പത്ത് ശതമാനം നികുതി ഏർപ്പടുത്തും.

Story Highlights- Bus chargeനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More