Advertisement

സിമന്റിന് അമിത വില; കര്‍ശന നടപടികളുമായി ലീഗല്‍ മെട്രോളജി വകുപ്പ്

May 13, 2020
Google News 1 minute Read
CEMENT

അമിത വില ഈടാക്കി സിമന്റ് വില്പന നടത്തുന്നത് തടയുന്നതിന് കര്‍ശന നടപടിയുമായി ലീഗല്‍ മെട്രോളജി വകുപ്പ്. സിമന്റിന് ലോക്ക്ഡൗണിന് മുന്‍പുണ്ടായിരുന്നതിലും കൂടുതല്‍ വില ഈടാക്കുന്നതായി ലീഗല്‍ മെട്രോളജി കണ്‍ട്രോള്‍ റൂമില്‍ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി. കോട്ടയം ജില്ലയിലെ വിവിധ സിമന്റ് വ്യാപാര സ്ഥാപനങ്ങളില്‍ വിജിലന്‍സ് ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് ലീഗല്‍ മെട്രോളജി ഉദ്യോഗസ്ഥര്‍ പരിശോധന തുടങ്ങിയിട്ടുണ്ട്. പാക്കറ്റില്‍ രേഖപ്പെടുത്തിയിട്ടുള്ളതിലും കൂടിയ വിലയ്ക്ക് വില്പന നടത്തരുതെന്ന് വ്യാപാരികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പലവ്യഞ്ജനങ്ങള്‍, പഴംപച്ചക്കറികള്‍, ബേക്കറി പലഹാരങ്ങള്‍, കുപ്പിവെള്ളം എന്നിവയ്ക്ക് ഈടാക്കുന്ന വിലയുമായി ബന്ധപ്പെട്ടും നടപടികള്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ഈ മാസം ഇതുവരെ നടത്തിയ പരിശോധനയില്‍ 49 വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുത്തു. ക്രമക്കേടുകള്‍ക്ക് പിഴയായി 2.42 ലക്ഷം രൂപ ഈടാക്കി.

ഡെപ്യൂട്ടി കണ്‍ട്രോളര്‍മാരായ എം സഫിയ, എന്‍ സി സന്തോഷ്, ഇന്‍സ്‌പെക്ടര്‍മാരായ കെ ബി ബുഹാരി, ഷിന്റോ ഏബ്രഹാം, പി കെ ബിനുമോന്‍, പി പ്രവീണ്‍, എ കെ സജീബ് എന്നിവരുടെ നേതൃത്വത്തിലാണ് വിവിധ താലൂക്കുകളില്‍ പരിശോധന നടന്നുവരുന്നത്.

പൊതു ജനങ്ങള്‍ക്ക് പരാതികള്‍ സുതാര്യം മൊബൈല്‍ ആപ്ലിക്കേഷന്‍ മുഖേന നല്‍കാം. ലീഗല്‍ മെട്രോളജി കണ്‍ട്രോള്‍ റൂമില്‍ ഫോണ്‍ മുഖേനയും പരാതികള്‍ അറിയിക്കാം നമ്പരുകള്‍: 8281698 046, 8281698044 , 04812582998.

Story Highlights: cement price

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here