കോഴിക്കോട് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് ബഹ്റൈനില്‍ നിന്നെത്തിയ വടകര സ്വദേശിക്ക്

kozhikode medical college

കോഴിക്കോട് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് ബഹ്റൈനില്‍ നിന്നെത്തിയ വടകര സ്വദേശിക്ക്. ബഹ്റൈനില്‍ നിന്നു മെയ് 12 ന് കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ എത്തിയ 37 കാരനായ വടകര സ്വദേശിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്. ഇതോടെ ജില്ലയില്‍ ആകെ സ്ഥിരീകരിച്ച കൊവിഡ് കേസുകളുടെ എണ്ണം 25 ആയി. ഇതില്‍ 24 പേരും രോഗം ഭേദമായി ആശുപത്രി വിട്ടിരുന്നു. ഇതുകൂടാതെ ഒരു മലപ്പുറം സ്വദേശിയും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കൊവിഡ് 19 പോസിറ്റീവായി ചികിത്സയിലുണ്ട്.
read also:കൊവിഡ്: കോഴിക്കോട് ജില്ലയില്‍ 572 പേര്‍ കൂടി പുതുതായി നിരീക്ഷണത്തില്‍
ഇന്ന് 59 സാമ്പിളുകളാണ് ജില്ലയില്‍ പരിശോധനയ്ക്ക് അയച്ചത്. ആകെ 2518 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 2389 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 2357 എണ്ണം നെഗറ്റീവ് ആണ്. പരിശോധനയ്ക്കയച്ച സാമ്പിളുകളില്‍ 129 പേരുടെ ഫലം കൂടി ലഭിക്കാനുണ്ട്. പുതുതായി വന്ന 388 പേര്‍ ഉള്‍പ്പെടെ 3871 പേരാണ് കോഴിക്കോട് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. ഇതുവരെ 23,173 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. ഇന്ന് പുതുതായി വന്ന 13 പേര്‍ ഉള്‍പ്പെടെ 24 പേര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിരീക്ഷണത്തിലുണ്ട്. ഇന്ന് നാല് പേരാണ് ആശുപത്രിയില്‍ നിന്ന് വീടുകളിലേക്ക് മടങ്ങിയത്. ജില്ലയില്‍ ഇന്ന് വന്ന 37 പേര്‍ ഉള്‍പ്പെടെ ആകെ 277 പ്രവാസികളാണ് നിരീക്ഷണത്തിസുള്ളത്. ഇതില്‍ 123 പേര്‍ ജില്ലാ ഭരണകൂടത്തിന്റെ കൊവിഡ് കെയര്‍ സെന്ററുകളിലും 149 പേര്‍ വീടുകളിലുമാണ്. അഞ്ച് പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 40 പേര്‍ ഗര്‍ഭിണികളാണ്.

Story highlights-Covid confirmed to a resident of Vadakara from Bahrainനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More