മധ്യപ്രദേശിൽ സന്ന്യാസിയെ സ്വീകരിക്കാൻ ഒത്തുകൂടിയത് വൻജനാവലി

madhyapradesh

മധ്യപ്രദേശിൽ ലോക്ക് ഡൗൺ നിയമങ്ങൾ കാറ്റിൽ പറത്തി ജൈന സന്ന്യാസിയെ സ്വീകരിക്കാൻ വൻ ജനക്കൂട്ടം. സാഗർ ജില്ലയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. നിയന്ത്രണങ്ങളൊന്നും തന്നെ പാലിക്കാതെയാണ് ജനക്കൂട്ടം തടിച്ചുകൂടിയത്. സാമൂഹിക അകലം പാലിക്കാതെയാണ് ജനക്കൂട്ടത്തിന്റെ ഒത്തുചേരൽ.

സാഗർ ജില്ലയിലെ ബാന്ദാ പട്ടണത്തിലാണ് സന്ന്യാസിയെ സ്വീകരിക്കാൻ ആയിരക്കണക്കിന് ആളുകൾ കൂട്ടം കൂടിയത്. പ്രമൻസഗർ എന്ന സന്ന്യാസിയെയും സംഘത്തെയും സ്വീകരിക്കാനായാണ് ആൾക്കൂട്ടം ഒത്തുകൂടിയത്. ചടങ്ങിന്റെ സംഘാടകർക്കെതിരെ നടപടിയെടുക്കാനായി സാഗർ അഡീഷണൽ എസ്പി പ്രവീൺ ഭൂരിയ നിർദേശം നൽകി.

read also:ഇസ്രായേലിൽ ലോക്ക് ഡൗൺ ലംഘിച്ച് മതചടങ്ങ്; 300 ഓളം പേർ അറസ്റ്റിൽ

ഇന്ത്യയിൽ തന്നെ കൊറോണ വൈറസ് വ്യാപനം കൂടുതലുള്ള സംസ്ഥാനങ്ങളിൽ ഒന്നാണ് മധ്യപ്രദേശ്. 4000 ത്തോളം പേർക്ക് സംസ്ഥാനത്ത് കൊവിഡ് ബാധിച്ചിട്ടുണ്ട്. 225 കൊവിഡ് മരണങ്ങളും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തു.

Story highlights-mp big crowd formed breaking lock down rules

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top