ബിഹാറില്‍ കോണ്‍ഗ്രസ് എം.എല്‍.എയുടെ കാറില്‍ നിന്ന് മദ്യകുപ്പികള്‍ പിടിച്ചെടുത്തു

congress mla

ബിഹാറില്‍ കോണ്‍ഗ്രസ് നേതാവും ബക്‌സര്‍ സദര്‍ എം.എല്‍.എയുമായ സഞ്ജയ് കുമാര്‍ തിവാരിയുടെ കാറില്‍ നിന്ന് മദ്യക്കുപ്പികള്‍ പിടിച്ചെടുത്തു. ഇന്നലെയാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് നാലു പേരെ പൊലീസ് അറസ്റ്റു ചെയ്തു.

സംഭവ സമയം എം.എല്‍.എ കാറില്‍ ഉണ്ടായിരുന്നില്ല. കാറുടമയ്ക്കും നാലു പേര്‍ക്കുമെതിരെ കേസെടുത്തതായി ബക്‌സര്‍ എസ്.പി ഉപേന്ദ്ര നാഥ് ശര്‍മ്മ അറിയിച്ചു.

read also:ലോക്ക്ഡൗണിന് ശേഷം എന്ത് ചെയ്യണമെന്ന് ധാരണയുണ്ടോ ?; കേന്ദ്രസര്‍ക്കാരിനോട് കോണ്‍ഗ്രസ്

അതേസമയം, ലോക്ഡൗണ്‍ കാലത്ത് റേഷന്‍ വിതരണത്തിന് വിട്ടുനല്‍കിയതാണ് തന്റെ വാഹനമെന്ന് എം.എല്‍.എ പ്രതികരിച്ചു. ബുധനാഴ്ച ജഗദീഷ്പുരില്‍ റേഷന്‍ വിതരണത്തിന് കൊണ്ടുപോയതാണ് വാഹനം. സിമ്രി പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ വാഹനം എങ്ങനെയെത്തി എന്നറിയില്ല. റേഷന്‍ വിതരണത്തിന് പോയവരുമായി തനിക്ക് ഇതുവരെ സംസാരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും എം.എല്‍.എ വ്യക്തമാക്കി.

story highlights- bihar mla, liquor bottle, four arrestedനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More