ആഭ്യന്തര തർക്കം; ക്‌നാനായ യാക്കോബായ സഭാധ്യക്ഷനെതിരെ നടപടി

ആഭ്യന്തര തർക്കങ്ങളെ തുടർന്ന് ക്‌നാനായ യാക്കോബായ സഭാധ്യക്ഷനെതിരെ നടപടി. കുര്യാക്കോസ് മാർ സേവേറിയോസിന്റെ വലിയ മെത്രാപ്പോലീത്തൻ പദവിയും ആർച്ച് ബിഷപ്പ് സ്ഥാനവും എടുത്തുമാറ്റി.

ആഗോള യാക്കോബായ സഭാധ്യക്ഷൻ ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയാർക്കീസ് ബാവയുടേതാണ് നടപടി. അതേസമയം കുര്യാക്കോസ് മാർ സേവേറിയോസ് ചിങ്ങവനം ഭദ്രാസനാധിപനായി തുടരും. പലതവണ സഭയ്ക്കുള്ളിൽ ഒത്തുതീർപ്പ് ശ്രമങ്ങൾക്ക് ശ്രമിച്ചിരുന്നെങ്കിലും അത് ഫലം കാണാത്തതിനെ തുടർന്നാണ് നടപടി. ഇത് സഭയ്ക്കുള്ളിൽ വലിയ പൊട്ടിത്തെറിക്ക് കാരണമാകുമെന്നാണ് സൂചന.

story highlights- knanaya jacobite, kuriakose mar severiosനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More