മലയാളത്തിലെ അടക്കം ബഹുഭാഷാ ചിത്രങ്ങൾ ഓൺലൈൻ റിലീസിന്; പ്രതിഷേധവുമായി ഐനോക്‌സ്

film

കൊവിഡും ലോക്ക് ഡൗണും കാരണം റിലീസ് മുടങ്ങിയ ഇന്ത്യയിലെ വിവിധ ഭാഷകളിലെ ചിത്രങ്ങൾ ആമസോൺ പ്രൈമിൽ റിലീസിനൊരുങ്ങുന്നു. മലയാളത്തിൽ നിന്ന് സൂഫിയും സുജാതയും എന്ന ചിത്രം ഉൾപ്പെടെ റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

എന്നാൽ ലോക്ക് ഡൗണിൽ നഷ്ടത്തിലായ തിയറ്റർ ഉടമകളെ വീണ്ടും കുഴക്കുന്ന നിർമാതാക്കളുടെ തീരുമാനത്തിനെതിരെ മൾട്ടിപ്ലക്‌സ് ശൃംഖലയായ ഐനോക്‌സ് രംഗത്തെത്തി. കൂടാതെ കേരളത്തിലെ തിയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്കും കടുത്ത എതിർപ്പ് ഇക്കാര്യത്തിൽ അറിയിച്ചു. പക്ഷേ ഇന്ത്യയിലെ സിനിമാ പ്രൊഡ്യൂസർമാരുടെ സംഘടനയായ പ്രൊഡ്യൂസേഴ്‌സ് ഗിൽഡ് പറയുന്നത് കോടികളുടെ നഷ്ടം നേരിടുന്നതിനാലാണ് ഓൺലൈൻ റിലീസിനുള്ള തീരുമാനമെടുത്തതെന്നാണ്. കൊവിഡ് വ്യാപനം നിലച്ചാൽ തിയറ്ററുകളിൽ സിനിമകൾ റിലീസ് ചെയ്യുമെന്നും അവർ അറിയിച്ചു. പക്ഷെ ഈ അടുത്തൊന്നും അതുണ്ടാവില്ലെന്നാണ് വിലയിരുത്തലിലാണ് സിനിമാ പ്രവർത്തകർ.

read also:ലോക്ക് ഡൗൺ ലംഘിച്ച് സപ്ലൈക്കോ പായ്ക്കിങ്ങ് കേന്ദ്രത്തിൽ എഐഎസ്എഫ് നേതാവിന്റെ പിറന്നാൾ ആഘോഷം; ദൃശ്യങ്ങൾ

തിയറ്റർ റിലീസ് ഇപ്പോൾ ഒന്നും സാധ്യമല്ലെന്ന തിരിച്ചറിവിലാണ് നിർമാതാക്കൾ ഒടിടി പ്‌ളാറ്റ്‌ഫോമുകളെ സമീപിക്കുന്നത്. ജയസൂര്യ, അതിഥി റാവു ഹൈദാരി എന്നിവർ അഭിനയിക്കുന്ന സൂഫിയും സുജാതയും, നേരത്തെ ഒടിടി റിലീസ് പ്രഖ്യാപിച്ച ജ്യോതിക ചിത്രം പൊൻമകൾ വന്താൽ, വിദ്യാബാലൻ ശകുന്തളാ ദേവിയെ അവതരിപ്പിക്കുന്ന ബയോ പിക് ശകുന്തളാ ദേവി, അമിതാബ് ബച്ചനും ആയുഷ്മാൻ ഖുറാനയും പ്രധാന വേഷത്തിലെത്തുന്ന ഗുലോബോസിതാബോ, കന്നഡ ചിത്രങ്ങളായ ഫ്രഞ്ച്ബിരിയാണി, ലോ, തമിഴിലും തെലുങ്കിലും നിർമിച്ച കീർത്തി സുരേഷ് നായികയായ പെൻഗ്വിൻ എന്നീ ഏഴ് ചിത്രങ്ങളാണ് ആഗോള തലത്തിൽ ഒടിടി പ്ലാറ്റ്‌ഫോമായ ആമസോണിൽ റിലീസിനൊരുങ്ങുന്നത്.

Story highlights-amazon prime,film release

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top