Advertisement

വയനാട്ടില്‍ ഇന്ന് അഞ്ച് പേര്‍ക്ക് കൊവിഡ്; സമ്പര്‍ക്ക വ്യാപന ആശങ്കയില്‍ വയനാട്

May 15, 2020
Google News 1 minute Read
isolation ward

വയനാട് ജില്ലയില്‍ ഇന്ന് അഞ്ച് പേര്‍ക്ക് കൊവിഡ് 19 രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിലെ കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന വരുടെ എണ്ണം 19 ആയി. ഡ്യൂട്ടിക്കിടെ രോഗം ബാധിച്ച കണ്ണൂര്‍ കേളകം സ്വദേശിയായ പൊലീസുകാരനും മാനന്തവാടി ജില്ലാ ആശുപത്രിയിലാണ് ചികിത്സയിലുള്ളത്.

read also:കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വഷളാക്കാന്‍ പ്രതിപക്ഷം ബോധപൂര്‍വം ശ്രമിക്കുകയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ്

ദുബായില്‍ നിന്ന് വന്ന ബത്തേരി ചീരാല്‍ സ്വദേശിനിയായ 25 കാരിയായ ഗര്‍ഭിണി, 29 കാരനായ ഇവരുടെ ഭര്‍ത്താവ്, കോയമ്പേട് നിന്ന് വന്ന രോഗം സ്ഥിരീകരിച്ച ചീരാല്‍ സ്വദേശിയായ യുവാവിനെ കാറില്‍ കൂട്ടിക്കൊണ്ട് വന്ന സഹോദരന്‍, രോഗം സ്ഥിരീകരിച്ച ലോറി ഡ്രൈവറുടെ മരുമകന്റെ പനവല്ലിയിലുള്ള 36 വയസുള്ള സുഹൃത്ത്,ലോറി ഡ്രൈവറുടെ മകളുടെ പ്രാഥമിക സമ്പര്‍ക്കത്തിലുള്ള പനവല്ലി സ്വദേശിനായ ഒരു വയസുള്ള കുട്ടി എന്നിവര്‍ക്കാണ് ഇന്ന് വയനാട്ടില്‍ രോഗം സ്ഥിരീകരിച്ചത്.

Story highlights-five more covid cases confirmed in wayanad

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here