രാജേന്ദ്രൻ എംഎൽഎയുടെ വീട് നിർമാണത്തിന് സ്റ്റോപ്പ് മെമ്മോ

ദേവികുളം എംഎൽഎ എസ് രാജേന്ദ്രന്റെ മൂന്നാർ ഇക്കാനഗറിലെ വീട് നിർമാണത്തിന് സ്റ്റോപ്പ് മെമ്മോ. റവന്യൂ വകുപ്പിന്റെ എൻഒസി ഇല്ലാതെയാണ് എംഎൽഎയുടെ വീട് നിർമാണമെന്ന് വ്യക്തമായതോടെ സബ് കലക്ടർ സ്റ്റോപ്പ് മെമ്മോ നൽകുകയായിരുന്നു.

രാജേന്ദ്രന്റെ ഇക്കാനഗറിലുളള വീടിന്റെ രണ്ടാം നിലയുടെ നിർമാണ പ്രവർത്തനങ്ങളാണ് നടന്നിരുന്നത്. റവന്യൂ വകുപ്പിന്റെ എൻഒസി ഇല്ലാതെയാണ് വീട് നിർമാണമെന്ന് വ്യക്തമായതോടെ സബ് കളക്ടർ വിഷയത്തിൽ ഇടപെടുകയായിരുന്നു.

സമാന രീതിയിൽ രണ്ടാംനില പണിത മൂന്നാറിലെ നിരവധി കെട്ടിടങ്ങൾ റവന്യൂ അധികൃതർ പൊളിച്ച് നീക്കിയിരുന്നു. ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് എംഎൽഎയുടെ വീട് നിർമാണം നടന്നതെന്ന് പ്രദേശിക കോൺഗ്രസ് നേതൃത്വം ആരോപണം ഉന്നയിച്ചതിനെ തുടർന്നായിരുന്നു അന്വേഷണം.
എംഎൽഎയുടെ വീടിരിക്കുന്ന സ്ഥലം രാജൻ സക്കറിയ എന്നയാളുടെ പേരിലാണ്. അന്വേഷണ സംഘത്തിന് മുന്നിൽ മതിയായ പട്ടയ രേഖകൾ എംഎൽഎ ഹാജരാക്കിയില്ല. അതേസമയം, ആരോപണം അടിസ്ഥാനരഹിതമാണെന്നും മഴക്കാലത്ത് ചോർച്ച ഒഴിവാക്കാൻ വീടിന് മുകളിൽ ഷീറ്റ് മേയാനാണ് നിർമാണമെന്നും എംഎൽഎ പറഞ്ഞു.

story highlights- s rajendran mla, stop memo, munnarനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More