ടെക്‌നിക്കല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ എട്ടാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

ടെക്‌നിക്കല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ എട്ടാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യുമന്‍ റിസോഴ്‌സസ് ഡവലപ്‌മെന്റിന്റെ കീഴില്‍ എറണാകുളം ജില്ലയില്‍ കലൂരിലും (04842347132), കപ്രാശേരിയിലും (ചെങ്ങമനാട്, 04842604116), മലപ്പുറം ജില്ലയില്‍ വാഴക്കാട് (04832725215), വട്ടംകുളം (04942681498), പെരിന്തല്‍മണ്ണ (04933225086) എന്നിവിടങ്ങളിലും കോട്ടയം ജില്ലയില്‍ പുതുപ്പള്ളി (04812351485), ഇടുക്കി ജില്ലയില്‍ പീരുമേട് (04869233982), തൊടുപുഴ (മുട്ടം, 04862255755) എന്നിവിടങ്ങളിലും പത്തനംതിട്ട ജില്ലയില്‍ മല്ലപ്പള്ളി (04692680574)യിലും പ്രവര്‍ത്തിക്കുന്ന ടെക്‌നിക്കല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ 2020 – 21 അധ്യയനവര്‍ഷത്തില്‍ എട്ടാം ക്ലാസ് പ്രവേശനത്തിന് ഓണ്‍ലൈന്‍ വഴിയാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
അപേക്ഷകന്‍ 2006 ജൂണ്‍ ഒന്നിനും 2008 മെയ് 31 നും ഇടയ്ക്ക് ജനിച്ചവരായിരിക്കണം. ഏഴാം ക്ലാസോ തത്തുല്യ പരീക്ഷയോ പാസായവര്‍ക്കും പരീക്ഷാഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. അപേക്ഷ ihrd.kerala.gov.in/thss വെബ്‌സൈറ്റ് മുഖേന ഓണ്‍ലൈനായി സമര്‍പ്പിക്കാം. അപേക്ഷയുടെ രജിസ്‌ട്രേഷന്‍ ഫീസ് 110 രൂപ (എസ്‌സി/എസ്ടി വിദ്യാര്‍ത്ഥികള്‍ക്ക് 55 രൂപ) അപേക്ഷിക്കാന്‍ ഉദേശിക്കുന്ന സ്‌കൂളിന്റെ ബാങ്ക് അക്കൗണ്ടില്‍ പണമടച്ചതിന്റെ വിശദാംശങ്ങള്‍ ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ രേഖപ്പെടുത്തണം.
അപേക്ഷാ ഫീസ് സ്‌കൂള്‍ ഓഫീസില്‍ പണമായോ, പ്രിന്‍സിപ്പലിന്റെ പേരില്‍ മാറാവുന്ന ഡിഡി ആയോ നല്‍കണം. 2020-21 വര്‍ഷത്തെ പ്രോസ്‌പെക്ടസ് ഇതേ വെബ്‌സൈറ്റില്‍ ലഭ്യമാണ്. അപേക്ഷ ഓണ്‍ലൈനായി മെയ് 18 മുതല്‍ മെയ് 26 വൈകുന്നേരം നാല് മണി വരെ സമര്‍പ്പിക്കാം.
Story Highlights: Technical Higher Secondary Schools admission
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here