കൊവിഡിനെതിരെ വാക്‌സിന്‍ വികസിപ്പിക്കാന്‍ ഇന്ത്യയുമായി സഹകരിക്കുന്നുണ്ട്; ഇന്ത്യക്ക് വെന്റിലേറ്ററുകളും സംഭാവന ചെയ്യും: ഡോണള്‍ഡ് ട്രംപ്

donald trump and narendra modi

ഇന്ത്യക്ക് വെന്റിലേറ്ററുകള്‍ സംഭാവന ചെയ്യുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇന്ത്യയും അമേരിക്കയും കൊറോണ വൈറസിനെതിരായ വാക്‌സിന്‍ വികസനത്തില്‍ പരസ്പരം സഹകരിക്കുന്നുണ്ടെന്നും ട്രംപ് പറഞ്ഞു. ഇരുരാജ്യങ്ങളും ഒറ്റക്കെട്ടായി അദൃശ്യനായ ശത്രുവിനെ പരാജയപ്പെടുത്തുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ അടുത്ത സുഹൃത്താണെന്ന് നേരത്തെ ട്രംപ് പറഞ്ഞിരുന്നു.

ട്വിറ്ററിലൂടെയാണ് ഡോണള്‍ഡ് ട്രംപ് ഇന്ത്യക്ക് വെന്റിലേറ്ററുകള്‍ സംഭാവന ചെയ്യുമെന്ന് അറിയിച്ചത്. അമേരിക്ക ഇന്ത്യയിലെ തങ്ങളുടെ സുഹൃത്തുക്കള്‍ക്ക് വെന്റിലേറ്ററുകള്‍ സംഭാവന ചെയ്യുമെന്ന് പ്രഖ്യാപിക്കാന്‍ എനിക്ക് ഏറെ അഭിമാനമുണ്ട്. ഈ മഹാമാരിയുടെ കാലത്ത് അമേരിക്ക, ഇന്ത്യക്കും നരേന്ദ്ര മോദിക്കുമൊപ്പം നിലകൊള്ളുന്നു. ഞങ്ങള്‍ വാക്‌സിന്‍ വികസിപ്പിക്കുന്നതിലും പരസ്പരം സഹകരിക്കുന്നുണ്ട്. അദൃശ്യനായ ശത്രുവിനെ ഞങ്ങളൊരുമിച്ച് തോല്പിക്കും എന്ന് ട്രംപ് ട്വിറ്ററില്‍ കുറിച്ചു. എന്നാല്‍ എത്ര വെന്റിലേറ്ററുകളാണ് നല്‍കുകയെന്ന് ട്രംപ് വ്യക്തമാക്കിയിട്ടില്ല.

ഇന്ത്യയിലേയ്ക്ക് ഒട്ടേറെ വെന്റിലേറ്ററുകള്‍ അയയ്ക്കുന്നുണ്ടെന്നും ഇതുസംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി താന്‍ സംസാരിച്ചെന്നും പിന്നീട് ട്രംപ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. വാക്‌സിന്‍ വികസനത്തില്‍ ഇന്ത്യക്കൊപ്പം അമേരിക്ക സഹകരിക്കുന്ന കാര്യം കഴിഞ്ഞ ദിവസം ട്രംപ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചിരുന്നു. ഇന്ത്യന്‍ വംശജരായ അമേരിക്കക്കാര്‍ മികച്ച ശാസ്ത്രജ്ഞരും ഗവേഷകരുമാണെന്നും അവരില്‍ പലരും വാക്‌സിന്‍ വികസനത്തിനായി പ്രവര്‍ത്തിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Story Highlights: US to donate ventilators to India, says Donald Trump

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top