യുവിയുടെ ചലഞ്ച് ഏറ്റെടുത്ത് രോഹിതും ഹർഭജനും കുംബ്ലെയും; അവിടെയും ഒരു ട്വിസ്റ്റ്

yuvraj rohit harbhajan kumble

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം യുവരാജ് സിംഗിൻ്റെ ചലഞ്ച് ഏറ്റെടുത്ത് ഇന്ത്യൻ ഉപനായകൻ രോഹിത് ശർമ്മയും മുൻ ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിംഗും. എന്നാൽ യുവി ചലഞ്ച് ചെയ്തതിൽ നിന്ന് അല്പം വ്യത്യസ്തതയോടെയാണ് ഇരുവരും ചലഞ്ച് ഏറ്റെടുത്തത്. യുവി ബാറ്റിൻ്റെ വശം കൊണ്ട് പന്ത് ബൗൺസ് ചെയ്യിപ്പിച്ചപ്പോൾ രോഹിത് ബാറ്റിൻ്റെ ഹാൻഡിൽ കൊണ്ടാണ് ചലഞ്ച് പൂർത്തിയാക്കിയത്.

Read Also: കണ്ണു തുറന്ന് യുവരാജിന്റെ വെല്ലുവിളി; കണ്ണുകെട്ടി സച്ചിന്റെ മറുപടി: വീഡിയോ വൈറൽ

ഭാജി ആവട്ടെ ചെറിയ ഒരു ബാറ്റ് ഉപയോഗിച്ചാണ് പന്ത് തട്ടിയത്. ഇതിനു പിന്നാലെ, ഋഷഭ് പന്ത്, ശ്രേയാസ് അയ്യർ, അജിങ്ക്യ രഹാനെ എന്നിവരെ രോഹിത് ചലഞ്ച് ചെയ്യുകയും ചെയ്തു. ശിഖർ ധവാൻ, സൗരവ് ഗാംഗുലി, അനിൽ കുംബ്ലെ എന്നിവരെയാണ് ഹർഭജൻ ചലഞ്ച് ചെയ്തത്. ഈ ചലഞ്ച് ഏറ്റെടുത്ത കുംബ്ലെ ബാറ്റ് ഇല്ലാത്തതിനാൽ കൈ കൊണ്ട് പന്ത് ബൗൺസ് ചെയ്യിപ്പിച്ച് ചലഞ്ച് ഏറ്റെടുത്തു. വിവിഎസ് ലക്ഷ്മൺ, വിരേന്ദർ സെവാഗ്, ലോകേഷ് രാഹുൽ എന്നിവരെയാണ് അദ്ദേഹം ചലഞ്ച് ചെയ്തത്.

നേരത്തെ സച്ചിൻ തെണ്ടുൽക്കറും യുവിയുടെ ചലഞ്ച് ഏറ്റെടുത്തിരുന്നു. ക്രിക്കറ്റ് ബാറ്റിൻ്റെ വശം കൊണ്ട് പന്ത് തുടർച്ചയായി ബൗൺസ് ചെയ്യിക്കണമെന്നായിരുന്നു യുവിയുടെ ചലഞ്ച്. വെള്ളിയാഴ്ച ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോക്കൊപ്പമായിരുന്നു ചലഞ്ച്. സച്ചിനും രോഹിതിനും ഒപ്പം ഹർഭജൻ സിങ്ങിനെയും യുവി ചലഞ്ച് ചെയ്തിരുന്നു.

Read Also: രോഹിതിനോട് 10 ചോദ്യങ്ങൾ: സ്വന്തം ഉയരം പോലും അറിയില്ലെന്ന് യുവി; വിക്കിപീഡിയയെ വിശ്വസിക്കരുതെന്ന് രോഹിത്


ഏറെ വൈകാതെ സച്ചിൻ്റെ മറുപടിയെത്തി. ഇൻസ്റ്റഗ്രാമിലൂടെയാണ് സച്ചിൻ രംഗത്തെത്തിയത്. അദ്ദേഹം ഈ വെല്ലുവിളി മറ്റൊരു തരത്തിലാണ് സ്വീകരിച്ചത്. കറുത്ത തുണികൊണ്ട് കണ്ണ് മൂടിക്കെട്ടി ആയിരുന്നു സച്ചിൻ്റെ പ്രകടനം. എന്നിട്ട് യുവിക്ക് തിരിച്ചൊരു ചെക്ക് വെക്കുകയും ചെയ്തു. എന്നാൽ, മറ്റൊരു വീഡിയോയിൽ മറുപുറം കാണാൻ കഴിയുന്ന തരത്തിലുള്ള തുണി കൊണ്ടാണ് താൻ കണ്ണ് കെട്ടിയതെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

Story Highlights: yuvraj rohit harbhajan kumble challenge

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top