സിബിഎസ്ഇ മാറ്റിവച്ച പരീക്ഷകളുടെ ടൈംടേബിൾ പ്രഖ്യാപിച്ചു

സിബിഎസ്ഇ മാറ്റി വച്ച പരീക്ഷകളുടെ ടൈംടേബിൾ പുറത്തുവന്നു. സിബിഎസ്ഇ ഇ ബോർഡ് പരീക്ഷകൾ ജൂലായ് 1 തൊട്ട് 15ാം തിയതി വരെയാണ് നടക്കുക. പത്താം തരം, പ്ലസ് ടു പരീക്ഷകളാണ് നടക്കാനുള്ളത്. പത്താം തരം പരീക്ഷകൾ വടക്ക് കിഴക്കൻ ഡൽഹിയിൽ മാത്രമാണ് നടക്കാനുള്ളതെങ്കില്‍ പ്ലസ്ടു പരീക്ഷകള്‍ ഇന്ത്യയിൽ എല്ലായിടത്തും നടത്താനുണ്ട്.
പ്ലസ് ടു പരീക്ഷാ ടൈംടേബിൾ താഴെ,
ജൂലൈ 1 – ഹോം സയൻസ്
ജൂലൈ 2 – ഹിന്ദി ഇക്ടീവ്, ഹിന്ദി കോർ
ജൂലൈ 3 – ഫിസിക്സ്
ജൂലൈ 4 – അക്കൗണ്ടൻസി
ജൂലൈ 6 – കെമിസ്ട്രി
ജൂലൈ 7 – ഇൻഫോമാറ്റിക്സ് പ്രാക്ടിക്കൽ, കംപ്യൂട്ടർ സയൻസ്, ഇൻഫർമേഷൻ ടെക്
ജൂലൈ 9 – ബിസിനസ് സ്റ്റഡീസ്
ജൂലൈ 10 – ബയോ ടെക്നോളജി
ജൂലൈ 11 – ജ്യോഗ്രഫി
ജൂലൈ 13 – സോഷ്യോളജി
എല്ലാ പരീക്ഷകളുടെയും സമയക്രമം: രാവിലെ 10.30 – ഉച്ചയ്ക്ക് 1.30
കുട്ടികൾക്ക് സാനിറ്റൈസർ പരീക്ഷാ ഹാളിൽ കൊണ്ടുവരാവുന്നതാണ്. എന്നാൽ സുതാര്യമായ കുപ്പികളിലായിരിക്കണം സാനിറ്റൈസർ കൊണ്ടുവരേണ്ടത്. സാമൂഹിക അകലം പാലിച്ചായിരിക്കും പരീക്ഷകൾ നടത്തുകയെന്ന് സിബിഎസ്ഇ വ്യക്തമാക്കി. കുട്ടികൾ മൂക്കും വായും മൂടുന്ന തരത്തിലുള്ള മാസ്ക്കുകൾ ധരിച്ചിരിക്കുന്നുവെന്ന് ഉറപ്പ് വരുത്തേണ്ടതാണ്. കുട്ടിക്ക് കൊവിഡ് ബാധ ഇല്ലെന്ന് രക്ഷിതാക്കൾ ഉറപ്പാക്കണം. കൂടുതൽ വിവരങ്ങൾക്ക് www.cbse.nic.in സന്ദർശിക്കുക.
Dear students of class 12th of #CBSE Board here is the date sheet for your board exams.
All the best ?#StaySafe #StudyWell@HRDMinistry @mygovindia@cbseindia29 @PIB_India @MIB_India @DDNewslive pic.twitter.com/2ug6Dw8ugA
— Dr Ramesh Pokhriyal Nishank (@DrRPNishank) May 18, 2020
cbse board exam date published
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here