ഓപ്പോയുടെ ഫാക്ടറിയിലെ ആറ് ജീവനക്കാർക്ക് കൊവിഡ്

മൊബൈൽ കമ്പനിയായ ഒപ്പോയുടെ ഗ്രേറ്റർ നോയ്ഡയിലെ വ്യാവസായ യൂണിറ്റിലെ ആറ് പേർക്ക് കൊവിഡ്. ഫാക്ടറിയുടെ പ്രവർത്തനം ഇതോടെ നിർത്തിയെന്നും ഇനി ഒരറിയിപ്പ് ഉണ്ടാകും വരെ ജീവനക്കാർ വീട്ടിൽ ഇരുന്നാൽ മതിയെന്നും കമ്പനി വ്യക്തമാക്കി. വാർത്ത് ഏജൻസിയായ ഐഎഎൻഎസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

30 ശതമാനം ജീവനക്കാരെ ഉപയോഗിച്ചായിരുന്നു ഓപ്പോ, വിവോ തുടങ്ങിയ മൊബൈൽ കമ്പനികൾ പ്രവർത്തനം പുനരാരംഭിച്ചത്. ഈ മാസം 8ാം തിയതി മുതലാണ് പ്രവർത്തനം തുടങ്ങിയത്. വിവോയുടെ നോയിഡയിലെ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിലെ രണ്ട് തൊഴിലാളികൾക്കും കൊവിഡ് പോസിറ്റീവായിരുന്നു. എന്നാൽ ഇത് വിവോയുടെ നിർമാണ പ്രവർത്തനത്തെ ബാധിക്കില്ലെന്നാണ് വിവരം.

Read Also: രാഷ്ട്രപതി ഭവനിലെ പൊലീസ് ഉദ്യേഗസ്ഥന് കൊവിഡ്

3000ത്തോളം ജീവനക്കാരാണ് ചൈനീസ് കമ്പനിയായ ഓപ്പോയുടെ ഫാക്ടറിയിൽ ഷിഫ്റ്റിൽ പ്രവർത്തിച്ചിരുന്നത്. ശരിക്കും ഇവിടെ 10000ത്തോളം ജോലിക്കാരാണുള്ളത്. എന്നാൽ ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചത് കൊണ്ട് ഫാക്ടറി വീണ്ടും അടച്ചു.

 

oppo factory, noida, workers test positive covid, coronavirus

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top