Advertisement

ചുവപ്പ്, ഓറഞ്ച്, പച്ച മേഖലകൾ വേർതിരിക്കാൻ പുതിയ മാർഗരേഖയുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം

May 19, 2020
Google News 2 minutes Read

ചുവപ്പ്, ഓറഞ്ച്, പച്ച മേഖലകൾ വേർതിരിക്കാൻ പുതിയ മാർഗരേഖയുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ജില്ലകളെ വിവിധ മേഖലകളായി തരംതിരിക്കുമ്പോൾ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും പാലിക്കേണ്ട മാനദണ്ഡങ്ങളെക്കുറിച്ചാണ് മാർഗ രേഖയിൽ വ്യക്തമാക്കുന്നത്. കൊവിഡ് വ്യാപനത്തിന്റെ അടിസ്ഥാനത്തിൽ മേഖലകൾ തിരിക്കുമ്പോൾ ഈ പുതിയ മാർഗരേഖ ബാധകമാകും.

രോഗബാധിതർ, രോഗബാധിതർ ഇരട്ടിയാകുന്നതിന്റെ നിരക്ക്, ലക്ഷം പേരിൽ എത്ര പേർക്കു രോഗം, മരണനിരക്ക്, പരിശോധന അനുപാതം, രോഗസ്ഥിരീകരണ നിരക്ക് തുടങ്ങിയവയുടെ അടിസ്ഥാനത്തിലാണ് മേഖലകൾ നിശ്ചയിക്കുന്നത്.

200 സജീവ കേസുകൾ റിപ്പോർട്ട് ചെയ്തുവെങ്കിൽ  ചുവപ്പ്  മേഖലയിൽ ഉൾപ്പെടുത്തും. കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടാത്തതോ അവസാനത്തെ 21 ദിവസങ്ങളിൽ പുതിയ കേസുകളില്ലെങ്കിലോ പച്ച മേഖലയിൽ ഉൾപ്പെടും. ഒരുലക്ഷം ജനസംഖ്യയിൽ 15ൽ കൂടുൽ സജീവ കേസുകളുണ്ടെങ്കിലും ചുവപ്പ് മേഖലയിൽ ഉൾപ്പെടുത്തും.

എന്നാൽ, രോഗബാധിതരുടെ എണ്ണം ഇരട്ടിക്കുന്നതിന്റെ നിരക്ക് 14 ദിവസത്തിൽ താഴെയെങ്കിൽ ജില്ല ചുവപ്പ് മേഖലയിലാകും. പച്ച മേഖലയിൽ ഇത് 28 ദിവസത്തിൽ കൂടുതലാവണം. മരണ നിരക്ക് 6%ത്തിൽ കൂടിയാൽ ചുവപ്പും ഒരു ശതമാനത്തിൽ കുറഞ്ഞാൽ പച്ചയുമാകും. പരിശോധന അനുപാതം 65 ശതമാനത്തിൽ കുറഞ്ഞാൽ ചുവപ്പ് മേഖലയാകും. പച്ചയിൽ ഉൾപ്പെടാൻ ഇത് 200ൽ അധികമാകണം. വൈറസ് ബാധസ്ഥിരീകരണ നിരക്ക് 6%ത്തിൽ കൂടിയാൽ ചുവപ്പ് മേഖലയിലാണ്. പച്ചയിൽ ഇത് രണ്ട് ശതമാനത്തിൽ കുറവായിരിക്കണം.

ഓരോ പ്രദേശത്തെയും രോഗബാധയുടെ തീവ്രത വിലയിരുത്തി ജില്ലകളെയും മുനിസിപ്പൽ കോർപറേഷനുകളെയും ചുവപ്പ്, ഓറഞ്ച്, പച്ച മേഖലകൾ തിരിക്കണം. സബ് ഡിവിഷൻ, വാർഡ് തലങ്ങളിലും ഈ രീതി സ്വീകരിച്ചാവണം തീരുമാനങ്ങൾ കൈക്കോള്ളേണ്ടത്.

അതേസമയം, കണ്ടെയ്‌നർ, ബഫർ സോണുകൾ തിരിച്ചറിയാനും അതിർത്തി നിർണയിക്കാനുമുള്ള അധികാരം ജില്ലാ ഭരണകൂടത്തിനാണ്‌ നൽകിയിട്ടുള്ളത്. ഇതിന്റെ
അടിസ്ഥാനത്തിൽ ഓരോ പ്രദേശത്തെയും കണ്ടെയിൻമെന്റ് മേഖലകൾ, ബഫർ മേഖലകൾ എന്നിവയും അടയാളപ്പെടുത്തണം. മാത്രമല്ല, കണ്ടെയിൻമെന്റ് മേഖലകളിൽ വൈറസ് പ്രതിരോധ പദ്ധതികൾ കർശനമായി നടപ്പാക്കണമെന്നും കേന്ദ്രം നിർദേശിച്ചിട്ടുണ്ട്.

Story highlight: Ministry of Health with new roadmap to separate red, orange and green areas

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here