ബംഗളൂരുവില്‍ നിന്ന് ദിവസേന നോണ്‍ എസി ചെയര്‍കാര്‍ ട്രെയിന്‍ ഉണ്ടാകുമെന്ന് റെയില്‍വെ അറിയിച്ചു: മുഖ്യമന്ത്രി

TRAIN

ബംഗളൂരുവില്‍നിന്ന് മറ്റെന്നാള്‍ മുതല്‍ ദിവസേന നോണ്‍ എസി ചെയര്‍കാര്‍ ട്രെയിന്‍ ഉണ്ടാകുമെന്ന് റെയില്‍വെ അറിയിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.

കേരളത്തിലേയ്ക്കുള്ള പ്രത്യേക നോണ്‍ എസി ട്രെയിന്‍ നാളെ വൈകിട്ട് ആറിന് ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പുറപ്പെടും. 1304 പേരുടെ പട്ടികയാണ് തയാറാക്കിയിട്ടുള്ളത്. 971 പേര്‍ ഡല്‍ഹിയില്‍ നിന്നും 333 പേര്‍ യുപി, ജമ്മു കാശ്മീര്‍, ഹരിയാന, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ നിന്നുമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

നാട്ടിലേക്ക് തിരികെ പോകണമെന്നാവശ്യപ്പെട്ട് മുന്നൂറോളം അതിഥി തൊഴിലാളികള്‍ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തി ബഹളംവച്ച സംഭവം ഉണ്ടായി. യുപി, ബിഹാര്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഇവര്‍ റെയില്‍പാളത്തിലൂടെ നടന്നാണ് റെയില്‍വേ സ്റ്റേഷനിലെത്തിയത്. പൊലീസും മറ്റും അനുനയിപ്പിച്ച് അവരെ കെഎസ്ആര്‍ടിസി ബസുകളില്‍ താമസസ്ഥലങ്ങളിലേക്ക് തിരിച്ചയച്ചു. ഇതുപോലുള്ള ചില സംഭവങ്ങള്‍ മറ്റ് സ്ഥലങ്ങളിലും ഉണ്ടായിട്ടുണ്ട്.

അതിഥി തൊഴിലാളികളുടെ ക്യാമ്പുകള്‍ ഡിവൈഎസ്പി തലത്തിലെ ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ച് അവരുടെ സുഖവിവരങ്ങള്‍ അന്വേഷിക്കുകയും അവരുടെ ക്ഷേമത്തിനായി സര്‍ക്കാരും ജനമൈത്രി പൊലീസും സ്വീകരിച്ച നടപടികള്‍ വിശദീകരിച്ച് നല്‍കുകയും ചെയ്യും. മടങ്ങാന്‍ താല്‍പര്യമുളളവര്‍ക്ക് നാട്ടിലേക്ക് ട്രെയിന്‍ സര്‍വീസ് ആരംഭിക്കുന്ന മുറയ്ക്ക് തിരിച്ചുപോകാമെന്നും അറിയിക്കും.

കോഴിക്കോട് നിന്ന് ഒറീസയിലേക്ക് 17 സൈക്കിളുകളിലായി പോകാന്‍ ശ്രമിച്ച ഒരു സംഘം അതിഥിതൊഴിലാളികളെ പൊലീസ് ഇടപെട്ട് തടയുകയും ക്യാമ്പുകളിലേക്ക് തിരിച്ച് അയയ്ക്കുകയും ചെയ്യുകയുണ്ടായി. ട്രെയിന്‍ സര്‍വീസ് ആരംഭിക്കുന്ന മുറയ്ക്ക് അവര്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ അവസരമൊരുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിലെ കൂടുതല്‍ വിവരങ്ങള്‍

വാഹനങ്ങളില്‍ ആളുകളെ കുത്തിനിറയ്ക്കരുത്, തട്ടുകടകളില്‍ ഇരുന്നു ഭക്ഷണം കഴിക്കാന്‍ അനുവദിക്കില്ല, ആശുപത്രികളിലെ തിരക്ക് നിയന്ത്രിക്കണം: മുഖ്യമന്ത്രി

ആരും ഇപ്പോള്‍ ഉള്ളിടത്ത് അനന്തമായി കുടുങ്ങില്ല; നാട്ടില്‍ എത്താനുള്ള സൗകര്യം ക്രമാനുഗതമായി ഒരുങ്ങുന്നുണ്ട്: മുഖ്യമന്ത്രി

സംസ്ഥാനത്തേക്ക് കര, വ്യോമ, നാവിക മാര്‍ഗങ്ങളിലൂടെ ഇതുവരെ എത്തിയത് 74426 പേര്‍

സംസ്ഥാനത്ത് ഇതുവരെ സാമൂഹവ്യാപനമില്ല; ഇനി ഭയക്കേണ്ടത് സമ്പര്‍ക്കത്തിലൂടെയുള്ള രോഗബാധ: മുഖ്യമന്ത്രി

സംസ്ഥാനത്ത് നിലവിലുള്ളത് 33 ഹോട്ട്‌സ്‌പോട്ടുകള്‍

സംസ്ഥാനത്ത് ഇന്ന് 12 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

Story Highlights: non-AC Chair Trains from Bengaluru

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top