കുമളി അതിര്‍ത്തി വഴി ഇന്നലെ സംസ്ഥാനത്തേക്ക് എത്തിയത് 472 പേർ

kumali border

സംസ്ഥാന സർക്കാർ നൽകിയ ഓൺലൈൻ പാസ് മുഖേന കുമളി ചെക്ക് പോസ്റ്റു വഴി ഇതര സംസ്ഥാനങ്ങളില്‍ നിന്നും ഇന്നലെ കേരളത്തിലെത്തിയത് 472 പേര്‍. ഇന്നലെ എത്തിയവരിൽ 246 പുരുഷന്‍മാരും 175 സ്ത്രീകളും 51 കുട്ടികളുമാണുള്ളത്. തമിഴ്നാട്ടിൽ നിന്ന് 197, കർണാടകയിൽ നിന്ന് 144, മഹാരാഷ്ട്രയിൽ നിന്ന് 21, ആന്ധ്രപ്രദേശിൽ നിന്ന് 53, തെലുങ്കാനയിൽ നിന്ന് 50, പോണ്ടിച്ചേരിയിൽ നിന്ന് ഏഴ് എന്നിങ്ങനെയാണ് എത്തിച്ചേര്‍ന്നവരുടെ എണ്ണം. ഇതില്‍ ഇടുക്കി ജില്ലയിലേക്കെത്തിയ 143 പേരിൽ 19 പേരെ സർക്കാർ നിരീക്ഷണ കേന്ദ്രങ്ങളിൽ പ്രവേശിപ്പിച്ചു.

read also:സംസ്ഥാനത്ത് മടങ്ങിയെത്തിയ പ്രവാസികളിൽ 11 പേർക്ക് കൊവിഡ് ലക്ഷണങ്ങൾ

റെഡ്സോണുകളില്‍ നിന്നെത്തിയ 104 പേരെ അതത് ജില്ലകളില്‍ ക്രമീകരിച്ചിട്ടുള്ള നിരീക്ഷണ കേന്ദ്രങ്ങളിലേയ്ക്കാണ് അയച്ചത്. ബാക്കിയുള്ള 368 പേരെ കർശന ഉപാധികളോടെ ഹോം ക്വാറന്റീൻ നിർദേശിച്ച് വീടുകളിലേയ്ക്ക് അയച്ചു. ഇതിനു പുറമെ ആളുകളെ കേരളത്തിലെത്തിച്ച് ഉടൻ മടങ്ങുന്ന എമർജൻസി പാസ് എടുത്തവരും ഡ്രൈവർമാരുമായി 10 പേരും കുമളി അതിർത്തി കടന്ന് എത്തിയിരുന്നു.

story Highlights: 472 people reached kerala yesterday via Kumali border

 

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top