Advertisement

ബംഗാളിലും ഒഡീഷയിലും നാശം വിതച്ച് അംഫാൻ

May 21, 2020
Google News 1 minute Read

അംഫാൻ ചുഴലിക്കാറ്റിൽ ഉലഞ്ഞ് പശ്ചിമ ബംഗാളും ഒഡീഷയും. 185 കിലോമീറ്റർ വരെ മണിക്കൂറിൽ കാറ്റിന് വേഗതയുണ്ടായി. 12 പേരാണ് ചുഴലിക്കാറ്റിൽ ഇതുവരെ കൊല്ലപ്പെട്ടത്. പശ്ചിമ ബംഗാളിൽ നോർത്ത് 24 പർഗാനാസ്, ഷാലിമാർ, ഹൗറാ എന്നിവിടങ്ങളിൽ നിന്നാണ് മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തീര ദേശ ഗ്രാമങ്ങൾ മിക്കതിലും കനത്ത നാശനഷ്ടങ്ങളുണ്ടായെന്ന് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി മാധ്യമങ്ങളോട് വ്യക്തമാക്കി. 12 മരണങ്ങൾ എങ്കിലും സംസ്ഥാനത്തുണ്ടായെന്ന് ബംഗാൾ മുഖ്യമന്ത്രി പറഞ്ഞു. വീടുകൾ, കെട്ടിടങ്ങൾ, മരങ്ങൾ, വൈദ്യുത പോസ്റ്റുകൾ എന്നിവ തകർന്നു.കൊവിഡ് മഹാമാരിയേക്കാൾ സാഹചര്യം വഷളാവുന്നുണ്ട്. ഇത് എങ്ങനെ നേരിടുമെന്ന് തങ്ങൾക്ക് അറിയില്ലെന്നും മമത. ഒരു ലക്ഷം കോടിയുടെ നാശനഷ്ടമുണ്ടായെന്നും അടിയന്തര കേന്ദ്ര സഹായം വേണമെന്നും അവര്‍ പറഞ്ഞു.

Read Also: മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്നാട്, ഡൽഹി എന്നിവിടങ്ങളിൽ കൊവിഡ് വ്യാപനം രൂക്ഷം

ഇന്നലെയാണ് ചുഴലിക്കാറ്റ് കരതൊട്ടത്. കൊൽക്കത്തയിലെ മേൽപ്പാലങ്ങൾ മുൻകരുതലിനായി അടച്ചിരിക്കുകയാണ്. ആളുകളോട് പുറത്തിറങ്ങരുതെന്ന് അറിയിപ്പ് നൽകിയിരിക്കുന്നു. സൂപ്പർ സൈക്ലോണായി മാറിയതോടെയാണ് കൊടുങ്കാറ്റ് ഇത്രയധികം നാശനാഷ്ടമുണ്ടാക്കിയത്.

ഇന്നലെ രാത്രി വരെ ഒഡീഷയിൽ രണ്ട് മരണങ്ങൾ റിപ്പോർട്ട് ചെയ്തതായി ഹിന്ദുസ്ഥാൻ ടൈംസ് പറയുന്നു. 2 മാസം പ്രായമുള്ള കുഞ്ഞ് ഭദ്രക് ജില്ലയിൽ മതിലിടിഞ്ഞ് മരിച്ചു. ബലസോറിൽ ഒരു സ്ത്രീയും മരിച്ചതായാണ് വിവരം.

ബംഗ്ലാദേശിലും സ്ഥിതി വിഭിന്നമല്ല. ആറ് മരണങ്ങൾ അവിടെ റിപ്പോർട്ട് ചെയ്തു. മരങ്ങൾ വീണും മറ്റുമാണ് ആളുകൾ മരിച്ചത്. ഒരു വളണ്ടിയർ മുങ്ങി മരിച്ചു. മൂന്ന് ദശലക്ഷം ആളുകൾക്ക് രാജ്യത്ത് വൈദ്യുതി മുടങ്ങിക്കിടക്കുകയാണ്.

 

amphan cyclone, west bengal, odisha

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here