കേസിൽ നിന്ന് പിൻമാറാൻ ഇബ്രാഹിംകുഞ്ഞ് ഭീഷണിപ്പെടുത്തി; പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തി

ibrahim kunju

കള്ളപ്പണക്കേസിൽ നിന്ന് പിൻമാറാൻ മുൻമന്ത്രി ഇബ്രാഹിംകുഞ്ഞ് ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ വിജിലൻസ് നടപടി. പരാതിക്കാരനിൽ നിന്നും വിജിലൻസ് മൊഴി രേഖപ്പെടുത്തി. നേരത്തെ ഹൈക്കോടതി വിഷയത്തിൽ അന്വേഷണത്തിന് നിർദേശിച്ചിരുന്നു.

കളമശ്ശേരി സ്വദേശി ഗിരീഷ് ബാബുവിനെ കൊച്ചിയിലെ വിജിലൻസ് ഓഫീസിൽ വിളിച്ചു വരുത്തിയാണ് മൊഴി രേഖപ്പെടുത്തിയത്. കള്ളപ്പണക്കേസിൽ നിന്ന് പിൻമാറാൻ ഇബ്രാഹിംകുഞ്ഞ് തനിക്ക് പണം വാഗ്ദാനം ചെയ്തുവെന്നും വഴങ്ങാതിരുന്നതോടെ ഭീഷണിപ്പെടുത്തിയെന്നും ഗിരീഷ് ബാബു മൊഴി നൽകി. വീട്ടിലേക്ക് വിളിച്ചുവരുത്തി മകനുമായി ചേർന്ന് ഭീഷണിപ്പെടുത്തിയെന്നാണ് മൊഴി. നേരത്തെ ഈ വിഷയത്തിൽ പരാതിതുമായി ഗിരീഷ് ബാബു ഹൈക്കോടതിയെ സമീപിച്ചിരുന്നു. പിന്നാലെ സംഭവത്തിൽ അന്വേഷണം നടത്തി രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് ഫയൽ ചെയ്യാൻ കോടതി നിർദ്ദേശിച്ചു.

നേരത്തെ കള്ളപ്പണം വെളുപ്പിച്ചെന്ന പരാതിയിൽ മുൻ പൊതുമരാമത്ത് മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ ഇബ്രാഹിം കുഞ്ഞിനെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറ്കടറേറ്റ് കേസെടുത്തിരുന്നു. 10 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചെന്നാണ് പരാതി.

read also: ഇബ്രാഹിംകുഞ്ഞിനെതിരായ കള്ളപ്പണക്കേസിൽ ഹർജിക്കാരനെ ഭീഷണിപ്പെടുത്തിയ പരാതിയിൽ ഹൈക്കോടതി അന്വേഷണത്തിന് ഉത്തരവിട്ടു

2016 നവംബറിൽ നോട്ട് നിരോധനം നിലവിൽ വന്നതിന് തൊട്ടു പിന്നാലെ ചന്ദ്രിക പത്രത്തിന്റെ കൊച്ചിയിലുളള രണ്ട് ബാങ്ക് അക്കൗണ്ടുകളിലായി പത്ത് കോടി രൂപ നിക്ഷേപിച്ചത് സംബന്ധിച്ചാണ് കേസ്. പാലാരിവട്ടം പാലം അഴിമതിയിലൂടെ ലഭിച്ച കോഴപ്പണം ആണിതെന്നാണ് ആരോപണം.

Story Highlights- Ibrahimkunju, palarivattom bridge

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top