‘മുസ്ലിമാണെന്ന് തെറ്റിദ്ധരിച്ചു’; അഭിഭാഷകനെ മർദ്ദിച്ച മധ്യപ്രദേശ് പൊലീസിന്റെ വിശദീകരണം വിവാദത്തിൽ

അഭിഭാഷകനെ മർദ്ദിച്ച മധ്യപ്രദേശ് പൊലീസിൻ്റെ വിശദീകരണം വിവാദത്തിൽ. മുസ്ലിമാണെന്ന് തെറ്റിദ്ധരിച്ച് മർദ്ദിച്ചതാണെന്നായിരുന്നു വിശദീകരണം. സംഭവത്തിൽ ഒരു പൊലീസ് ഉദ്യോഗസ്ഥനെ സസ്പൻഡ് ചെയ്തിട്ടുണ്ട്. അഭിഭാഷകൻ ദീപക് ബുന്ദേലെയെയാണ് മാർച്ച് 23ന് മധ്യപ്രദേശിലെ ബെത്തൂൽ എന്ന സ്ഥലത്തു വച്ച് പൊലീസ് മർദിച്ചത്.
Read Also: രാജ്യത്ത് കൊവിഡ് കേസുകൾ കുതിക്കുന്നു; 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് 132 മരണം
കടുത്ത പ്രമേഹവും രക്തസമ്മർദ്ദവും അലട്ടിയ ദീപക് ആശുപത്രിയിലേക്കുള്ള യാത്രക്കിടെയാണ് മർദ്ദിക്കപ്പെട്ടത്. മരുന്ന് വാങ്ങാനായി പോവുകയാണെന്ന് പറഞ്ഞിട്ടും അത് ചെവിക്കൊള്ളാതെ മർദ്ദിക്കുകയായിരുന്നു എന്ന് ദീപക് പറയുന്നു. മർദ്ദിച്ച പൊലീസുകാരനോട് രണഘടനക്കകത്തുനിന്ന് പ്രവർത്തിക്കണമെന്ന് പറഞ്ഞെങ്കിലും അതും അയാൾ പരിഗണിച്ചില്ല. ഇത് കേട്ടതോടെ കൂടുതൽ പൊലീസുകാർ തന്നെ മർദ്ദിച്ചു എന്നും ദീപക് പറയുന്നു. പിന്നീട് താനൊരു അഭിഭാഷകനാണെന്ന് പറഞ്ഞപ്പോഴാണ് അവർ ദീപകിനെ മർദ്ദിക്കുന്നത് നിർത്തിയത്. അപ്പോഴേക്കും അദ്ദേഹത്തിൻ്റെ ചെവിയിൽ നിന്നടക്കം രക്തമൊഴുകാൻ തുടങ്ങിയിരുന്നു. സുഹൃത്തിനെ വിളിച്ചുവരുത്തിയാണ് ആശുപത്രിയിലെത്തിയത്.
തുടർന്ന് മാർച്ച് 24ന് ജില്ലാ പൊലീസ് സൂപ്രണ്ട് ഡിഎസ് ഭദോരിയക്കും ഡിജിപിക്കും പരാതി നൽകുകയായിരുന്നു. ഇതോടൊപ്പം മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനും ഹൈകോടതി ചീഫ് ജസ്റ്റിസിനും സംഭവം വിശദീകരിച്ച് കത്തെഴുതുകയും ചെയ്തു. ആക്രമണത്തിൻ്റെറ സിസിടിവി ദൃശ്യങ്ങൾ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് വിവരാവകാശ അപേക്ഷ സമർപിച്ചെങ്കിലും അത് നൽകാൻ കമ്മീഷൻ തയ്യാറായില്ല എന്നും ദീപക് പറയുന്നു.
Read Also: അച്ഛന് അപകടത്തിൽ പരുക്ക്; വീട്ടിലെത്തിക്കാൻ 15കാരി സൈക്കിൾ ചവിട്ടിയത് 1200 കിലോമീറ്റർ
പരാതിയെ തുടർന്ന് പൊലീസുകാർ മൊഴിയെടുക്കാനായി വീട്ടിലെത്തി. കേസ് പിൻവലിക്കണമെന്നായിരുന്നു ആവശ്യ. ഈ ആവശ്യം മുന്നോട്ടുവച്ച് മണിക്കൂറുകളോളം അവർ സംസാരിച്ചെങ്കിലും ദീപക് വഴങ്ങിയില്ല. തുടർന്നാണ് മുസ്ലിമാണെന്ന് തെറ്റിദ്ധരിച്ച് മർദ്ദിച്ചതാണെന്ന് പൊലീസ് വിശദീകരിച്ചത്. താൻ താടിവച്ചതു കൊണ്ടാണ് മുസ്ലിം ആയി തെറ്റിദ്ധരിക്കാൻ കാരണമായതെന്ന് അവർ പറഞ്ഞു എന്നും ദീപക് പറയുന്നു.
Story Highlights: Lawyer Thrashed by Cops He Was Mistaken for Muslim
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here