മഹാരാഷ്ട്രയിൽ കൊവിഡ് ബാധിതർ 40,000 കടന്നു

മഹാരാഷ്ട്രയിൽ കൊവിഡ് ബാധിതരുടെ എണ്ണം 40,000 കടന്നു. 41,642 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,345 പേർക്ക് രോഗം സ്ഥിരീകരിച്ചു. തുടർച്ചയായ അഞ്ചാം ദിവസമാണ് 2000 ത്തിലേറെ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്.

സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഇന്ന് മാത്രം 64 പേർ മരിച്ചു. ഇതിൽ 41 മരണവും മുംബൈയിലാണ്. മലേഗാവിൽ ഒമ്പത്, പുണെയിൽ ഏഴ്, ഔറഗാബാദിൽ മൂന്ന്, നവി മുംബൈയിൽ രണ്ട്, പിംപരി, ചിംചവഡ്, സോലാപുർ എന്നിവിടങ്ങളിൽ ഓരോ മരണം വീതവും റിപ്പോർട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ആകെ മരിച്ചവരുടെ എണ്ണം 1,454 ആയി.

read also: കൊവിഡ്: രണ്ട് ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ചു

ആകെ രോഗബാധിതരിൽ 25000ത്തോളം രോഗികളും മുംബൈ നഗരത്തിലാണ്. സംസ്ഥാനത്ത് ഇതുവരെ 11726 പേർ രോഗമുക്തരായി ആശുപത്രി വിട്ടു.

story highlights- coronavirus, maharashtra, covid 19നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More