കൊവിഡിനെതിരെ പൊരുതുന്ന ആരോഗ്യ പ്രവർത്തകർക്ക് നൃത്തത്തിലൂടെ ആദരമർപ്പിച്ച് രണ്ട് ഡോക്ടർമാർ

doctors tribute to health workers

കൊവിഡിനെതിരായ പോരാട്ടത്തിലെ മുൻനിര പോരാളികളാണ് ആരോഗ്യ പ്രവർത്തകർ. ഈ കൊവിഡ് കാലത്ത് സ്വന്തം ജീവൻ പോലും പണയംവെച്ച് കുടുംബത്തിൽ നിന്നെല്ലാം അകന്ന് മാറി ജീവിക്കേണ്ടി വരുന്ന ആരോഗ്യ സേനയ്ക്ക് നൃത്തത്തിലൂടെ ആദരമർപ്പിക്കുകയാണ് രണ്ട് ഡോക്ടർമാർ.

ഒമാനിലെ സുൽത്താൻ ഖാബൂസ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ ഗൈനക്കോജിസ്റ്റുകളായ ഡോ. സിൽജ, ഡോ. ആശ എന്നിവരാണ് മനോഹരമായ നൃത്ത വീഡിയോയുമായി എത്തിയിരിക്കുന്നത്. തിരുവനന്തപുരം സ്വദേശികളാണ് ഇരുവരും. ‘ലോകം മുഴുവൻ സുഖം പകരാനായ് സ്‌നേഹദീപമേ മിഴി തുറക്കൂ’ എന്ന ഗാനത്തിനാണ് ഇരുവരും ചേർന്ന് നൃത്താവിഷ്‌കാരം ഒരുക്കിയിരിക്കുന്നത്.

മനുഷ്യൻ ഏറെ ഭീതിയോടെ കടന്നുപോകുന്ന ഈ കൊറോണക്കാലത്തും ലോക ജനത ഏറെ ആദരവോടെയും നന്ദിയോടെയും ഓർക്കുകയാണ് ലോകം മുഴുവനുമുള്ള ആതുരസേവകരെ എന്ന് ഓർമ്മപ്പെടുത്തുക കൂടിയാണ് ഈ വീഡിയോ.

Story Highlights- doctors tribute to health workers

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top