Advertisement

അംഫാൻ ചുഴലിക്കാറ്റിൽ നിന്ന് രക്ഷ നേടാനായി ചവറു വീപ്പയിൽ അഭയം തേടി ബംഗാൾ സ്വദേശി: വീഡിയോ

May 22, 2020
Google News 6 minutes Read
Man Had To Take Shelter In A Dustbin To Survive The Cyclone

കഴിഞ്ഞ ദിവസങ്ങളിൽ വീശിയ അംഫാൻ ചുഴലിക്കാറ്റ് പശ്ചിമ ബംഗാളിലും ഒഡീഷയിലും കനത്ത നാശം വിതച്ചാണ് കടന്നു പോയത്. നിരവധി ആളുകൾക്ക് കിടപ്പാടം നഷ്ടമാവുകയും പൊതുസ്വത്തുക്കൾ തകരുകയും ചെയ്തിരുന്നു. ഇത്തരത്തിലുള്ള പല ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തിരുന്നു. വീടില്ലാത്തതിനാൽ ചവറു വീപ്പയിൽ അഭയം തേടേണ്ടി വന്ന ഒരാളുടെ വീഡിയോ ഹൃദയം തകർക്കുന്നതാണ്.

ട്വിറ്ററിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. ബംഗാളിലെ അസൻസോൾ എന്ന സ്ഥലത്ത് ഒരു നായയോടൊപ്പം ചവറുവീപ്പയിൽ കഴിയുന്ന യുവാവിൻ്റെ ദൃശ്യങ്ങളാണ് ആളുകളുടെ കണ്ണ് നനയിക്കുന്നത്. ഇയാളുടെ മാനസിക നില തകരാറിലാണെന്ന് പ്രദേശവാസികൾ പറയുന്നു.

അതേ സമയം, അംഫാൻ ചുഴലിക്കാറ്റ് കനത്ത നാശമുണ്ടാക്കിയ പശ്ചിമ ബംഗാളിന് പ്രധാനമന്ത്രി നരേന്ദ്ര മോദി 1000 കോടി രൂപ അടിയന്തര ധനസഹായം പ്രഖ്യാപിച്ചു. ചുഴലിക്കാറ്റ് ദുരന്തം വിതച്ച സംസ്ഥാനം സന്ദർശിക്കവേയാണ് ഇക്കാര്യം അദ്ദേഹം വ്യക്തമാക്കിയത്. ചുഴലിക്കാറ്റിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ വീതം നൽകും. ഗുരുതരമായി പരുക്കേറ്റവർക്ക് 50000 രൂപ വീതം നൽകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

read also:കൊറോണ ഭീതി; മുത്തച്ഛനെയും മുത്തശ്ശിയെയും ആലിംഗനം ചെയ്യാൻ ‘ഹഗ് കർട്ടൻ’നിർമിച്ച് 10 വയസ്സുകാരി: വീഡിയോ

ഈ പരീക്ഷണ ഘട്ടത്തിൽ കേന്ദ്ര സർക്കാർ ബംഗാളിന്റെ കൂടെയുണ്ടെന്നും ജനജീവിതം സാധാരണ നിലയിലാക്കാൻ സാധ്യമായത് ചെയ്യുമെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി. എന്നാൽ അംഫാൻ ചുഴലിക്കാറ്റിനെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന മമതയുടെ ആവശ്യത്തെക്കുറിച്ച് പ്രധാനമന്ത്രി പ്രതികരിച്ചിട്ടില്ല. 80 പേർ ദുരന്തത്തിൽ മരിച്ചുവെന്നും കനത്ത നാശനഷ്ടം ഉണ്ടായെന്നും മമത പ്രധാനമന്ത്രിയെ അറിയിച്ചിരുന്നു.

Story highlights-Man Had To Take Shelter In A Dustbin To Survive The Cyclone

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here