യാത്രാ പാസിൽ കൃത്രിമം: ഒരാൾ പിടിയിൽ

one booked for fake travel pass

യാത്രാ പാസിൽ കൃത്രിമം കാട്ടി സംസ്ഥാനത്തേക്ക് കടക്കാൻ ശ്രമിച്ച ഒരാൾ പിടിയിൽ. കണ്ണൂർ തോട്ടട സ്വദേശി ബിനോയി(30) ആണ് പിടിയിലായത്.

ഇന്ന് പതിനൊന്ന് മണിയോടെയാണ് ബിനോയ് മൈസൂരിൽ നിന്ന് അതിർത്തികടന്ന് മുത്തങ്ങ ബോർഡ് ഫെസിലിറ്റേഷൻ സെന്ററിൽ എത്തിയത്. തുടർന്ന് യാത്രാപാസ് കമ്പ്യൂട്ടറിൽ എന്റർ ചെയ്തപ്പോൾ ബിനോയിക്ക് ആര്യംകാവ് ചെക്ക് പോസ്റ്റ് വഴി വരാനാണ് പാസ് നൽകിയിരിക്കുന്നത് എന്ന് വ്യക്തമായി. ഇതാണ് തിരുത്തി മുത്തങ്ങ വഴിയാക്കിയത്.

ഇയാൾക്കെതിരെ സുൽത്താൻ ബത്തേരി പൊലിസും റവന്യു വകുപ്പും നടപടിയെടുത്തു. ഈ മാസം 11ന് ഇത്തരത്തിൽ പാസിൽ കൃത്രിമം നടത്തി എത്തിയ വിദ്യാർത്ഥിയെയും പൊലീസ് പിടികൂടിയിരുന്നു.

Story Highlights- travel pass

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top