കേരളാ പൊലീസിന്റെ മൊബൈൽ ആപ്പിന് പേരിടാൻ അവസരം

mobile app

കേരളാ പൊലീസിൻ്റെ ഓൺലൈൻ സേവനങ്ങൾ ലഭ്യമാക്കാൻ നിലവിലുണ്ടായിരുന്ന മൊബൈൽ ആപ്പുകൾ സംയോജിപ്പിച്ചുകൊണ്ട് പുതിയൊരു മൊബൈൽ ആപ് തയാറാക്കുകയാണ്. ഈ ആപ്പിന് അനുയോജ്യമായ പേര് നിർദ്ദേശിക്കാൻ പൊതുജനങ്ങൾക്ക് അവസരം ഒരുക്കിയിരിക്കുകയാണ് പൊലീസ്. മികച്ച പേര് നിർദ്ദേശിക്കുന്നയാൾക്ക് സംസ്ഥാന പൊലീസ് മേധാവി പാരിതോഷികം നൽകും.എൻട്രികൾ മെയ് 31നു മുൻപ് cctns.pol@kerala.gov.in എന്ന ഈ മെയിൽ വിലാസത്തിൽ അയക്കണം.

Read Also:ഏഴ് സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന തൊഴിലാളികളെ ക്വാറന്റീൻ ചെയ്യുമെന്ന് ബീഹാർ

അതേസമയം, കൊവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഏര്‍പ്പെടുത്തിയ ഏഴ് ദിവസം ഡ്യൂട്ടി, ഏഴ് ദിവസം വിശ്രമം എന്ന സംവിധാനം പൊലീസിനൊപ്പം ജോലി ചെയ്യുന്ന ഹോം ഗാര്‍ഡുമാര്‍ക്കും ബാധകമാക്കിയതായി സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. ഇതുസംബന്ധിച്ച നിര്‍ദ്ദേശം ജില്ലാ പൊലീസ് മേധാവിമാര്‍ക്കും സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്കും നല്‍കിയിട്ടുണ്ട്.

Story highlights-Opportunity to name Kerala Police Mobile App

 നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More