നാടിന്റെ ഒരുമയിലൂടെ ഏതു പ്രതിസന്ധിയെയും അതിജീവിക്കും: മുഖ്യമന്ത്രി

The unity of the land will overcome any crisis: CM, #AskTheCM

കൊവിഡിന് ശേഷം വരുന്ന ഏതു പ്രതിസന്ധിയും അതിജീവിക്കാന്‍ നമുക്ക് സാധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പ്രതിസന്ധിയെ പോസിറ്റീവായി സമീപിച്ച് നാടിന് ഗുണകരമാകുന്ന രീതിയില്‍ മാറ്റാന്‍ ശ്രമിക്കും. നാടിന്റെ ഒരുമയാണ് ഇത്തരം പ്രതിസന്ധിയെ അതിജീവിക്കാനുള്ള കരുത്ത്. ട്വിറ്റര്‍ ഇന്ത്യ സംഘടിപ്പിച്ച #AskTheCM എന്ന പരിപാടിയുടെ ആദ്യ എഡിഷനില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കൊവിഡ് കാലത്ത് സംസ്ഥാനങ്ങള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി ട്വിറ്ററില്‍ ലൈവായി മറുപടി പറയുന്ന പരിപാടിയാണ് #AskTheCM എന്ന ട്വിറ്റര്‍ ഇന്ത്യയുടെ സീരിസ്. ഇതിന്റെ ആദ്യ എഡിഷനാണ് മുഖ്യമന്ത്രി പങ്കെടുത്ത് കൊണ്ട് തുടക്കമായത്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ ലോക ശ്രദ്ധ പിടിച്ചുപറ്റിയ കേരളത്തിന്റെ പ്രവര്‍ത്തനങ്ങളെപ്പറ്റിയും വരാനിരിക്കുന്ന വെല്ലുവിളികളെ സംബന്ധിച്ചും നിരവധി ചോദ്യങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ മുഖ്യമന്ത്രിയുമായി പങ്കുവച്ചു.

കൊവിഡ് 19 ഉയര്‍ത്തിയ പ്രതിസന്ധി മറികടക്കാന്‍ നൂതന വഴികള്‍ തേടുന്നതില്‍ കേരളം മുന്നിലാണ്. കേരളത്തില്‍ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കേസുകളില്‍ ഭൂരിഭാഗവും കേരളത്തിന് പുറത്ത് നിന്നും വരുന്നതാണ്. അവരെ ഒറ്റപ്പെടുത്തരുത്. അവര്‍ക്കുകൂടി അവകാശപ്പെട്ട മണ്ണാണിത്. പ്രവാസികള്‍ക്ക് മാനസികമായ പിന്തുണ നല്‍കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. വിദേശങ്ങളിലുള്ള മലയാളികളുടെ തിരിച്ചുവരവ്, അവരുടെ തൊഴില്‍ പ്രശ്‌നങ്ങള്‍, മഴക്കാലവും കാലാവസ്ഥ വ്യതിയാനവും, പ്രകൃതിക്ഷോഭ സാധ്യതയെ കേരളം അഭിമുഖീകരിക്കാന്‍ സജ്ജമാകുന്നത്, കാര്‍ഷിക മേഖലയിലുണ്ടാകുന്ന ഇടപെടല്‍, ലോക്ക്ഡൗണ്‍ ഇളവുകളിലേക്കു പോവുമ്പോള്‍ സ്വീകരിക്കുന്ന മുന്‍ കരുതലുകള്‍, പരീക്ഷ നടത്തിപ്പിനു വേണ്ടി സ്വീകരിച്ച നടപടികള്‍ തുടങ്ങി കേരളം നടത്തിയ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചും കേരള മോഡലുമായി ബന്ധപ്പെട്ട് വന്ന ചോദ്യങ്ങള്‍ക്കും മുഖ്യമന്ത്രി മറുപടി പറഞ്ഞു.

 

Story Highlights: The unity of the land will overcome any crisis: CM, #AskTheCM

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top