തോട്ടപ്പള്ളി സ്പില്‍വേയിലെ മണല്‍ നീക്കം; തര്‍ക്കവുമായി രാഷ്ട്രീയ പാര്‍ട്ടികള്‍

തോട്ടപ്പള്ളി സ്പില്‍വേയിലെ മണല്‍ നീക്കം ചെയുന്നതുമായി ബന്ധപ്പെട്ട് ജില്ലയില്‍ രാഷ്ട്രീയ തര്‍ക്കം. തോട്ടപ്പള്ളിയെ ഖനന ഭൂമിയാക്കാന്‍ സിപിഐഎമ്മിലെ ഉന്നതര്‍ ശ്രമിക്കുന്നുവെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. എന്നാല്‍ മത്സ്യബന്ധന തൊഴിലാളികളെ തെറ്റിദ്ധരിപ്പിച്ച് പ്രളയ രക്ഷാ നടപടികള്‍ക്ക് വിലങ്ങു തടിയാവുകയാണ് കോണ്‍ഗ്രസെന്ന് സിപിഐഎം തിരിച്ചടിച്ചു.
വര്‍ഷകാലം ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കുമ്പോഴാണ് പൊഴി മുറിക്കാനുള്ള നടപടികള്‍ ആരംഭിച്ചത്. എന്നാല്‍ ലീഡിംഗ് ചാനലിലെ ആഴം കൂട്ടാതെ പൊഴി മുറിക്കുന്നത് അശാസ്ത്രിയമാണ്. നീക്കം ചെയ്യുന്ന മണ്ണാകട്ടെ തീരത്ത് നിക്ഷേപിക്കാതെ ചവറയിലെ പൊതുമേഖലാ സ്ഥാപനത്തിലേക്കാണ് കൊണ്ടുപോകുന്നത്. കരിമണല്‍ വേര്‍തിരിക്കുന്നതിനായി സ്‌പൈറല്‍ യൂണിറ്റും സ്ഥാപിച്ചു കഴിഞ്ഞു. ഇതെല്ലാമാണ് തോട്ടപ്പള്ളിയെ കരിമണല്‍ ഖനന മേഖലയാക്കി മാറ്റാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്ന എന്ന കോണ്‍ഗ്രസ് ആരോപണത്തിലെ പ്രധാന വാദങ്ങള്‍.
എന്നാല്‍ തീരദേശ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് സിപിഐഎം ആരോപിച്ചു. പ്രളയ രക്ഷ നടപടികള്‍ മാത്രമാണ് തൊട്ടപ്പളിയില്‍ നടക്കുന്നതെന്ന് സിപിഐഎം നേതൃത്വം ആവര്‍ത്തിച്ച് പറയുമ്പോഴും ലീഡിംഗ് ചാനലിന്റെ ആഴം കൂട്ടാതെ പൊഴി നീക്കം ചെയ്തിട്ട് എന്ത് കാര്യമെന്ന ചോദ്യം നിലനില്‍ക്കുന്നു.
Story Highlights: Sand removal, Thottappally spillway
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here