സിനിമ സെറ്റുകണ്ടാൽ പോലും ഹാലിളകുന്ന സംഘ തീവ്രവാദികളെ തടയണം; മിന്നൽ മുരളി ടീമിന് ഐക്യദാർഢ്യവുമായി ആഷിക് അബു

ടോവിനോ തോമസ് നായകനാകുന്ന മിന്നൽ മുരളിയുട സെറ്റ് ബജ്‌റംഗ്ദൾ പ്രവർത്തകർ തകർത്തതിനെതിരെ പ്രതികരിച്ച് സംവിധായകൻ ആഷിക് അബു. സിനിമ സെറ്റുകണ്ടാൽ പോലും ഹാലിളകുന്ന സംഘ തീവ്രവാദികളെ തടയുക തന്നെ വേണമെന്ന് ആഷിക് അബു ഫേസ്ബുക്കിൽ കുറിച്ചു. മലയാള സിനിമ ഒറ്റകെട്ടായി ഈ ഭീകരപ്രവർത്തനത്തെ പ്രതിരോധിക്കുമെന്നും മിന്നൽ മുരളി ടീമിന് ഐക്യദാർഢ്യം അറിയിക്കുന്നതായും ആഷിക് പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് മിന്നൽ മുരളി എന്ന ചിത്രത്തിന്റെ സെറ്റ് ബജ്റം​ഗ്ദൾ പ്രവർത്തകർ തകർത്തത്. ക്രിസ്ത്യൻ പള്ളിയുടെ സെറ്റ് മതവികാരം വ്രണപ്പെടുത്തുന്നു എന്ന് ആരോപിച്ച് തകർക്കുകയായിരുന്നു. സെറ്റ് ക്ഷേത്രത്തിനു മുന്നിൽ ആണെന്നായിരുന്നു ആരോപണം. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി എഎച്ച്പി സ്റ്റേറ്റ് ജനറൽ സെക്രട്ടറി ഹരി പാലോട് ഫേസ്ബുക്കിൽ പോസ്റ്റിടുകയും ചെയ്തിരുന്നു,

read also: ഇത് ജനാധിപത്യത്തിനു മുകളിലുള്ള കയ്യേറ്റം; മിന്നൽ മുരളി വിഷയത്തിൽ പ്രതികരിച്ച് മിഥുൻ മാനുവൽ തോമസ്

സംഭവം വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. ചിത്രത്തിന്റെ സംവിധായകൻ ബേസിൽ ജോസഫ്, സംവിധായകൻ ബി ഉണ്ണികൃഷ്ണൻ, നടൻ അജു വർ​ഗീസ് ഉൾപ്പെടെയുള്ളവർ വിഷയത്തിൽ പ്രതികരിച്ചു. ലക്ഷങ്ങൾ മുടക്കി നിർമിച്ച സെറ്റാണ് തകർത്തത്. ലോക്ക് ഡൗൺ കാരണം ഷൂട്ടിം​ഗ് താത്കാലികമായി നിർത്തിവച്ചിരിക്കുകയായിരുന്നു.

read also: ഇങ്ങനെ സംഭവിക്കും എന്ന് സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചില്ല, പ്രത്യേകിച്ച് കേരളത്തിൽ; മിന്നൽ മുരളിയുടെ സെറ്റ് തകർത്തതിനെതിരെ സംവിധായകൻ ബേസിൽ ജോസഫ്

story highlights- minnal murali, ashique abu, facebook post

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top