ഡൽഹിയിലെ ചേരിയിൽ തീപിടുത്തം; 1500ഓളം കുടിലുകൾ കത്തിനശിച്ചു

fire accident

ഡൽഹി തുഗ്ലക്കാബാദിലെ ചേരിയിൽ വൻതീപിടുത്തം. തീപിടുത്തത്തിൽ 1500ഓളം കുടിലുകളാണ് നശിച്ചത്. അർധ രാത്രിയോടെയായിരുന്നു സംഭവം. സംഭവത്തിൽ ആരും മരണപ്പെട്ടില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നിരവധി പേര്‍ക്ക് താമസ സ്ഥലം നഷ്ടമായി.

പൊലീസിന് തീപിടുത്തത്തെക്കുറിച്ച് വിവരം ലഭിച്ചത് പുലർച്ചെ ഒരു മണിക്കാണ്. പൊലീസ് പെട്ടെന്ന് തന്നെ സ്ഥലത്തെത്തിയെങ്കിലും ആയിരത്തിനും രണ്ടായിരത്തിനുമിടക്കുള്ള കുടിലുകൾക്ക് അപ്പോൾ തന്നെ തീപിടിച്ചിട്ടുണ്ടായിരുന്നു. ഇക്കാര്യം സൗത്ത് ഈസ്റ്റ് ഡൽഹി ഡിസിപി രാജേന്ദ്ര പ്രസാദ് മീണ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.

Read Also:ഡൽഹി അടക്കം എട്ട് സംസ്ഥാനങ്ങളിൽ ഉഷ്ണതരംഗം; 48 ഡിഗ്രി വരെ ചൂട്

30 ഫയർ എഞ്ചിൻ ഉപയോഗിച്ചാണ് തീകെടുത്തിയത്. 12.15ഓടെ തീപിടുത്തത്തെക്കുറിച്ച് വിവരം ലഭിച്ചുവെന്ന് അഗ്നിശമന സേനാ ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ആർക്കും അപകടമൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തില്ലെന്നാണ് വിവരം. ചേരിയിലെ നാശനഷ്ടങ്ങളുടെ കണക്ക് സംസ്ഥാന സർക്കാർ ശേഖരിക്കാൻ തുടങ്ങി.

Story highlights-massive fire breaks out at slum in tughlakabad

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top