‘അല്ലയോ സാമൂഹ്യവിരുദ്ധനായ സഹോദരാ…’ സിനിമാ സെറ്റ് തകർത്തവരോടുള്ള ഷറഫുദ്ദീന്റെ പ്രതികരണം വൈറൽ

മിന്നൽ മുരളി സിനിമയുടെ കാലടിയിലെ സെറ്റ് പൊളിച്ചതിന് എതിരെ പ്രതികരണവുമായി നടൻ ഷറഫുദ്ദീൻ. സെറ്റ് പൊളിച്ചവർക്കുള്ള താരത്തിന്റെ പരിഹാസ രൂപേണയുള്ള മറുപടി സോഷ്യൽ മീഡിയയിൽ വൈറലാണ്. സെറ്റ് പൊളിച്ചവര്‍ക്ക് സമൂഹ്യ വിരുദ്ധരെന്ന വിശേഷണമാണ് താരം നൽകിയിരിക്കുന്നത്. ചിത്രത്തിന്റെ നിർമാതാവ് സോഫിയാ പോൾ ശക്തയായ സ്ത്രീയാണെന്നും സംവിധായകൻ ബേസിൽ ജോസഫ് മികച്ച സംവിധായകനാണെന്നും അവർ സിനിമ പൂർത്തീകരിക്കുമെന്നും ഷറഫുദ്ദീൻ പറയുന്നു.
കുറിപ്പ് താഴെ,
അല്ലയോ സാമൂഹ്യവിരുദ്ധനായ സഹോദരാ…
ഈ പണി നിങ്ങൾക്ക് ചുള്ളിയിലോ, മഞ്ഞപ്രയിലോ ഏതെങ്കിലും പാറമടയിൽ പോയി ചെയ്തിരുന്നെങ്കിൽ വൈകുന്നേരമാവുമ്പോൾ എന്തെങ്കിലും നാല് കാശു കയ്യിൽ കിട്ടിയേനെ, അത് ഇക്കാലത്ത് ബുദ്ധിമുട്ടുന്ന സ്വന്തം നാട്ടുകാർക്കോ, ബന്ധുക്കൾക്കോ കൊടുത്തു സഹായിക്കാമായിരുന്നില്ലേ ?
നല്ല കഷ്ടപ്പെട്ടു വെയില് കൊണ്ട് പൊളിച്ചത് കണ്ടു ചോയ്ക്കുന്നതാണ് !
ഈ സിനിമയുടെ പ്രൊഡ്യൂസർ ശക്തയായ ഒരു സ്ത്രീയാണ്. അവർ ഈ സിനിമ പൂർത്തിയാക്കും! ഇനി സംവിധായകന്റെ കാര്യം പറയണ്ടല്ലോ.. നല്ല കഴിവുള്ള ഒരു അസ്സൽ ഡയറക്ടർ ആണ് .
അയാളും ഒരടി പുറകിലേക്ക് പോകില്ല പിന്നെ നിങ്ങൾ എന്തിനാണ് കഷ്ട്ടപ്പെട്ടത് ?
എല്ലാവരും നിങ്ങളെ വിഡ്ഢികൾ എന്നും വിളിക്കുന്നു !
വേറെയും വിളിക്കുന്നുണ്ട് അത് ഞാൻ പറയുന്നില്ല ?
നല്ല സങ്കടമുണ്ട് നിങ്ങളുടെ ഈ വേദനയിൽ
ഇനിയുള്ള ദിവസങ്ങൾ നിങ്ങൾക്ക് ശുഭകരമാക്കി തരാമെന്ന് മുഖ്യമന്ത്രിയും പറഞ്ഞു
ഇനിയെങ്കിലും തിരിച്ചറിവുണ്ടാകാൻ
ഞാൻ പ്രാർത്ഥിക്കാം
മിന്നൽ മുരളി ടീമിന് ഐക്യദാർഢ്യം
ടൊവിനോ തോമസ് നായകനാകുന്ന മിന്നൽ മുരളി സിനിമാ സെറ്റ് കഴിഞ്ഞ ദിവസമാണ് തകർത്തത്. ക്രിസ്ത്യൻ പള്ളിയുടെ രൂപത്തിലൂള്ള സെറ്റ് മതവികാരം വ്രണപ്പെടുത്തുന്നു എന്ന് ആരോപിച്ചാണ് തകർത്തത്. സെറ്റ് ശിവ ക്ഷേത്രത്തിന് മുന്നിൽ ആണെന്നാണ് ബജ്റംഗ്ദൾ പ്രവർത്തകരുടെ ആരോപണം. എഎച്ച്പി സ്റ്റേറ്റ് ജനറൽ സെക്രട്ടറി ഹരി പാലോടാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇക്കാര്യം വിശദീകരിച്ചത്.
minnal murali malayalam movie, sharafuddheen
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here