Advertisement

പൊന്നാനിയിൽ കലുങ്ക് വൃത്തിയാക്കുന്നതിനിടെ കണ്ടെടുത്തത് 14 വടിവാളുകൾ

May 26, 2020
Google News 1 minute Read
weapons seized from ponnani

പൊന്നാനി കോട്ടത്തറയിൽ മണ്ണിൽ കുഴിച്ചിട്ട നിലയിൽ ആയുധങ്ങൾ കണ്ടെടുത്തു. കലുങ്ക് വൃത്തിയാക്കാനെത്തിയ നഗരസഭ ശുചീകരണ തൊഴിലാളികളാണ് 14 വടിവാളുകൾ കണ്ടെടുത്തത്. സംഭവത്തിൽ പൊന്നാനി പൊലീസ് കേസെടുത്തു.

രാവിലെ 10 മണിയോടെ പുനരുദ്ധാരണവുമായി ബന്ധപ്പെട്ട് കലുങ്ക് വൃത്തിയാക്കുന്നതിനിടയിലാണ് നഗരസഭാ ശുചീകരണ തൊഴിലാളികൾ ആയുധങ്ങൾ കണ്ടെത്തിയത്. ചാക്കിൽ പൊതിഞ്ഞ് മണ്ണിൽ കുഴിച്ചിട്ട നിലയിലായിരുന്നു ഇവ. വിശദമായ പരിശോധനയിൽ 14 വടിവാളുകൾ പുറത്തെടുത്തു. കാലപ്പഴക്കത്താൽ ഇവ തുരുമ്പെടുത്തിട്ടുണ്ട്. സമാധാനന്തരീക്ഷം നിലനിൽക്കുന്ന പ്രദേശത്ത് ആയുധങ്ങൾ കണ്ടെത്തിയ സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്ന് നഗരസഭ കൗൺസിലർ ആവിശ്യപ്പെട്ടു.

Read Also:സന്നധപ്രവർത്തകർക്ക് പൊലീസ് സേനയിൽ അവസരം

പൊന്നാനി പൊലീസെത്തി പരിശോധന നടത്തിയ ശേഷം ആയുധങ്ങൾ കസ്റ്റഡിയിലെടുക്കുകയും, സംഭവത്തിൽ കേസെടുക്കുകയും ചെയ്തു. വിശദമായ അന്വേഷണം നടത്തുമെന്നും ഇതിനായി ആയുധങ്ങൾ രാസ പരിശോധനയ്ക്ക് അയക്കുമെന്നും പൊലീസ് അറിയിച്ചു.

Story Highlights- weapons seized from ponnani

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here