ബെവ്‌കോയുടെ പേരിൽ വ്യാജ ആപ്പ്

ബെവ്‌കോയുടെ പേരിൽ വ്യാജ ആപ്പ്. ഗൂഗിൾ പ്ലേ സ്‌റ്റോറിലാണ് വ്യാജ ആപ്പ് പ്രചരിച്ചത്. സംഭവത്തിൽ ബെവ്‌കോ എംഡി ഡി. ജി സ്പർജൻ കുമാർ ഡിജിപിക്ക് പരാതി നൽകി.
ബെവ്‌കോയുടെ പേരിൽ വ്യാജ ആപ്പ് പുറത്തിറക്കിയവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഡിജിപി പറഞ്ഞു. സംഭവം ഹൈ ടെക് ക്രൈം എൻക്വയറി സെൽ അന്വേഷിക്കുമെന്നും ഡിജിപി അറിയിച്ചു.
അതേസമയം, ബെവ് ക്യൂ ആപ്പ് വൈകുന്നതിന് വിശദീകരണവുമായി ഫെയർകോഡ് കമ്പനി രംഗത്തെത്തി. ആപ്പ് വൈകുന്നത് ഗൂഗിൾ റിവ്യൂ തുടരുന്നതിനാലാണെന്ന് ഫെയർകോഡ് അധികൃതർ പറഞ്ഞു. നാളത്തേയ്ക്കുള്ള ബുക്കിംഗ് ഇന്ന് രാത്രി പത്ത് മണി വരെ നടത്താം. 4,64000 ടോക്കൺ വരെ ഇന്ന് നൽകാൻ കഴിയുമെന്നാണ് പ്രതീക്ഷ. എസ്എംഎസ് വഴി ബുക്ക് ചെയ്തവർ വീണ്ടും ബുക്ക് ചെയ്യേണ്ടി വരുമെന്നും കമ്പനി അധികൃതർ വ്യക്തമാക്കി.
read also: മണി അഞ്ച് കഴിഞ്ഞു… ബേവ്ക്യൂ ആപ്ലിക്കേഷൻ പ്ലേ സ്റ്റോറിൽ ഇല്ല; എവിടെയെന്ന് ജനം
ബെവ് ക്യൂ ആപ്പിന്റെ ട്രയൽ റൺ വിജയകരമായി പൂർത്തിയായതിന് പിന്നാലെ അഞ്ച് മണിയോടെ ആപ്പ് പ്ലേ സ്റ്റോറിൽ ലഭ്യമാകുമെന്നായിരുന്നു വിവരം. മണിക്കൂറുകൾ പിന്നിട്ടിട്ടും ആപ്പ് പ്ലേ സ്റ്റോറിൽ എത്തിയില്ല. ഇതോടെ കാരണം തേടി നിരവധി ആളുകൾ രംഗത്തെത്തിയിരുന്നു.
story highlights- bevco, bev q app, DGP
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here