കിണറ്റിൽ വീണ പശുക്കുട്ടിയെ രക്ഷിക്കാൻ ശ്രമം; ശ്വാസംകിട്ടാതെ സഹോദരങ്ങൾ മരിച്ചു

കിണറ്റിൽ വീണ പശുക്കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ സഹോദരങ്ങൾ മരിച്ചു. ശ്വാസം മുട്ടിയാണ് രണ്ട് പേരും മരിച്ചത്. ഇന്ന് രാവിലെ എട്ടു മണിയോടെ കാസർഗോഡ് കുമ്പള സുബയ്യക്കട്ടയിലാണ് സംഭവം നടന്നത്.
സഹോദരങ്ങളായ മജിലാർ ഹൗസിലെ നാരായണ(45), ശങ്കര(35) എന്നിവരാണ് മരിച്ചത്. പശുക്കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കാൻ വേണ്ടി ഇരുവരും ആൾമറയില്ലാത്ത കിണറ്റിലിറങ്ങിയതായിരുന്നു. പശുക്കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ശ്വാസംകിട്ടാതെ ഇരുവരും ബോധംകെട്ടു. കിണറിന് മുപ്പത് അടിയോളം താഴ്ചയുണ്ടായിരുന്നു.
Read Also:സൗദിയിൽ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു
ആദ്യം നാരായണയാണ് കിണറ്റിലിറങ്ങിയത്. പിന്നീട് ശ്വാസംകിട്ടാതെ നാരായണ ബുദ്ധിമുട്ടുന്നത് കണ്ട ശങ്കരയും കിണറ്റിലിറങ്ങി. വീട്ടുകാരുടെ നിലവിളി കേട്ട് എത്തിയ അയൽവാസികൾ രക്ഷാപ്രവർത്തനം നടത്താൻ ശ്രമിച്ചു. അതിനിടെ ഉപ്പളയിൽ നിന്ന് ഫയർഫോഴ്‌സും എത്തി. മരിച്ചവരുടെ മൃതദേഹങ്ങൾ ഉപ്പള താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇരുവരും കൂലിപ്പണിക്കാരാണ്. പശുക്കുട്ടിയെ ജീവനോടെ ഫയർഫോഴ്‌സ് കരക്കെത്തിച്ചു.
Story highlights-brothers died without getting oxygen inside well
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here