‘തെറ്റ് പറയുന്നവർ അത് തുടരുന്നു’; വി മുരളീധരന് മറുപടിയുമായി മുഖ്യമന്ത്രി

കേന്ദ്രമന്ത്രി വി മുരളീധരന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഉത്തരവാദപ്പെട്ട സ്ഥാനത്തിരുന്ന് തെറ്റായ കാര്യങ്ങൾ പറയുന്നവർ ഇപ്പോഴും അത് തുടരുകയാണ്. ക്വാറന്റീൻ ചെലവ് വഹിക്കാമെന്ന് പ്രവാസികളോട് കേന്ദ്രം സത്യവാങ്മൂലം വാങ്ങുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

എംപിമാരും എംഎൽഎമാരുമായി നടത്തിയ വീഡിയോ കോൺഫറൻസിലേയ്ക്ക് കേരളീയനായ കേന്ദ്ര സഹമന്ത്രിയെന്ന നിലയിൽ വി.മുരളീധരനെ ക്ഷണിച്ചിരുന്നു. കോൺഫറൻസിൽ പങ്കെടുക്കുന്നതിനുള്ള ലിങ്ക് അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിക്ക് നൽകുകയും തുടങ്ങുമ്പോൾ കണക്റ്റ് ചെയ്യുകയും ചെയ്തിരുന്നു. കോൺഫറൻസിൽ അദ്ദേഹത്തിന്റെ ഓഫീസുമായി കണക്റ്റ് ചെയ്തത് ദൃശ്യമായിരുന്നു. മുഴുവൻ സമയവും പങ്കെടുക്കാൻ കഴിയില്ലെന്ന് അദ്ദേഹത്തിന്റെ ഓഫീസിൽ നിന്ന് അറിയിപ്പ് ലഭിച്ചിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

read also: ബെവ് ക്യൂ ആപ്പ് വൈകുന്നത് ഗൂഗിൾ റിവ്യൂ തുടരുന്നതിനാൽ; വിശദീകരണവുമായി ഫെയർകോഡ്

നേരത്തെ കൊവിഡ് പ്രതിരോധപ്രവർത്തനങ്ങളിൽ സംസ്ഥാനസർക്കാരിനെ രൂക്ഷമായി വിമർശിച്ച് വി മുരളീധരൻ രംഗത്തെത്തിയിരുന്നു. കേരള സർക്കാരിന്റെ വീഴ്ചയാണ് കൊവിഡ് വ്യാപനത്തിന് കാരണമെന്ന് മുരളീധരൻ കുറ്റപ്പെടുത്തിയിരുന്നു. കേന്ദ്രം പ്രവാസികൾക്ക് ക്വാറന്റീൻ സൗകര്യം ഒരുക്കാൻ നിർബന്ധിച്ച് പണം വാങ്ങണമെന്ന് പറഞ്ഞിട്ടില്ല. എന്നാൽ കേരള സർക്കാരിലെ ചിലർ പേയ്ഡ് ക്വാറന്റീനിന് കേന്ദ്ര സർക്കാർ നിർദേശമുണ്ടെന്ന് പറയുന്നു. പണം വാങ്ങിയുള്ള ക്വാറന്റീൻ ആകാമെന്നേ കേന്ദ്രം മാർഗ നിർദേശത്തിൽ പറഞ്ഞിട്ടുള്ളൂ. അല്ലാതെ പണമില്ലാത്തവരിൽ നിന്ന് നിർബന്ധിച്ച് പണം വാങ്ങണമെന്ന് കേന്ദ്രം നിർദേശിച്ചിട്ടില്ലെന്നും മുരളീധരൻ പറഞ്ഞിരുന്നു.

story highlights- coronavirus, v muraleedharan, corona virus

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top