ദൗത്യം പദ്ധതി; കോട്ടയം ജില്ലയിൽ മൊബൈല്‍ ക്ലിനിക്ക് പ്രവര്‍ത്തനം തുടങ്ങി

Mobile Clinic

പകർച്ച വ്യാധികൾക്കെതിരെ ഹോമിയോപ്പതി വകുപ്പും കോട്ടയം ജില്ലാ പഞ്ചായത്തും ചേർന്ന് നടപ്പാക്കുന്ന ദൗത്യം പദ്ധതിയുടെ ഭാഗമായി സഞ്ചരിക്കുന്ന ഹോമിയോപ്പതി ക്ലിനിക്ക് ജില്ലയില്‍ പര്യടനം തുടങ്ങി. ഹോമിയോപ്പതി ചികിത്സാ സൗകര്യങ്ങൾ വിദൂര മേഖലകളിലുള്ളവര്‍ക്കും ലഭ്യമാക്കാന്‍ ലക്ഷ്യമിടുന്ന പദ്ധതി ഡെങ്കിപ്പനി, എലിപ്പനി എന്നിവ നിലവിൽ റിപ്പോർട്ട് ചെയ്തിട്ടുള്ള പഞ്ചായത്തുകളിലാണ് ആദ്യ ഘട്ടത്തിൽ നടപ്പാക്കുക.

ചൊവ്വ, വ്യാഴം ദിവസങ്ങളിൽ രാവിലെ പത്തു മുതൽ ഉച്ചക്ക് രണ്ടു വരെ പഞ്ചായത്ത് തല ഹോമിയോ ഡിസ്പെൻസറികൾ കേന്ദ്രീകരിച്ചാണ് പ്രവർത്തനം. 10 വയസിൽ താഴെയുള്ള കുട്ടികൾക്കും 60 ന് മുകളിൽ പ്രായമുളളവർക്കും മുന്‍ഗണനയുണ്ട്. പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ നിർവഹിച്ചു. വാഹനത്തിൻ്റെ ആദ്യ പര്യടനം അദ്ദേഹം ഫ്ലാഗ് ഓഫ് ചെയ്തു. തിരുവാര്‍പ്പ് ഗ്രാമപഞ്ചായത്തിലേക്കാണ് വാഹനം അയച്ചത്.

Read Also:പാലക്കാട് ജില്ലയിൽ നിയന്ത്രണങ്ങളും നിരോധനങ്ങളും കർശനമാക്കി

ജില്ലാ പഞ്ചായത്തില്‍ നടന്ന ചടങ്ങിൽ വൈസ് പ്രസിഡന്റ് ഡോ. ശോഭാ സലിമോൻ അധ്യക്ഷത വഹിച്ചു. ഹോമിയോ ഡിഎംഒ ഡോ.വി.കെ.പ്രിയദർശിനി പദ്ധതി വിശദീകരിച്ചു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സഖറിയാസ് കുതിരവേലിൽ, മറ്റ് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ ലിസമ്മ ബേബി, മാഗി ജോസഫ്, പെണ്ണമ്മ ജോസഫ്, ജില്ലാ പഞ്ചായത്തംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

Story Highlights – Mobile Clinic Kottayam

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top