‘അഞ്ജന ആത്മഹത്യ ചെയ്യില്ല’; മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് പരാതി നൽകി അമ്മ മിനി

അഞ്ജന ഹരീഷിന്റെ മരണത്തിൽ കൃത്യമായ അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് പരാതി നൽകി അമ്മ മിനി. ഗോവ, കേരള മുഖ്യമന്ത്രിമാർ, ദേശീയ, സംസ്ഥാന വനിതാ കമ്മീഷൻ ഉൾപ്പെടെയുള്ളവർക്കാണ് പരാതി നൽകിയത്. കുറ്റാക്കാരെന്ന് ചൂണ്ടിക്കാട്ടി ഗാർഗി, നസീമ നസ്‌റിൻ ഉൾപ്പെടെയുള്ളവരുടെ പേരും പരാതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

അഞ്ജന ആത്മഹത്യ ചെയ്യില്ലെന്നാണ് അമ്മ പരാതിയിൽ ചൂണ്ടിക്കാട്ടുന്നത്. മകൾ ലൈംഗിക പീഡനത്തിനുൾപ്പെടെ ഇരയായിട്ടുണ്ട്. മകളുടെ മരണത്തിന് പിന്നിലെ കാരണം വ്യക്തമാകണം. അഞ്ജനയുടെ മരണത്തിന് പിന്നിൽ രാജ്യവിരുദ്ധ, സാമൂഹിക വിരുദ്ധ ശക്തികളുടെയും ലഹരി മാഫിയാ സംഘത്തിന്റെയും കൈകൾ ഉണ്ടെന്നും സംശയിക്കുന്നതായും മിനി പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

read also: അഞ്ജനയുടെ മരണം ആത്മഹത്യയെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്; പീഡന ആരോപണങ്ങൾ തള്ളി ഗോവ പൊലീസ്

ഗോവ കലങ്കൂട്ട് പൊലീസ് സ്റ്റേഷൻ പരിധിയിലെ കന്റോലിൻ ബർഡോസ് റിസോർട്ടിന് സമീപമാണ് മെയ് 13 ന് അഞ്ജനയെ മരിച്ചനിലയിൽ കണ്ടെത്തിയത്. സുഹൃത്തുക്കളായ നസീമ, ആതിര, ശബരി എന്നിവർക്കൊപ്പം പോയ അഞ്ജനയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അഞ്ജനയുടെ മരണത്തിൽ ആരോപണമുന്നയിച്ച് അമ്മ മിനി മുൻപും രംഗത്തെത്തിയിരുന്നു.

story highlights- anjana hareesh, mini, death, suicide

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top