പക്ഷാഘാതം വന്നതോടെ കുടുംബം ഉപേക്ഷിച്ചു; നാടിന് നൊമ്പരമായി സുദർശനൻ

പക്ഷാഘാതം പിടിപെട്ട് പാതി തളർന്ന ശരീരവുമായി സ്വന്തം വിസർജ്യങ്ങൾക്കിടയിൽ ദുരന്തജീവിതം നയിക്കുന്ന തിരുവനന്തപുരം വക്കം സ്വദേശി നാടിന്റെ വേദനയാകുന്നു. ഭാര്യയും മക്കളും ഉപേക്ഷിച്ചുപോയതോടെ അയൽവാസികളിൽ ചിലർ നൽകുന്ന ഭക്ഷണം മാത്രം കഴിച്ചാണ് സുദർശനൻ ജീവൻ നിലനിർത്തുന്നത്.

വസ്ത്രം ധരിക്കാൻ പോലും അശക്തനായ സുദർശനന്റെ അവസ്ഥ അറിയിച്ചിട്ടും പഞ്ചായത്ത് അധികൃതരടക്കം തിരിഞ്ഞുനോക്കുന്നില്ല. കണ്ണുള്ളവർ ഈ മനുഷ്യന്റെ നരകയാതന കാണാതിരിക്കരുത്. ഒന്ന് ഉറക്കെ കരയാൻ പോലും അശക്തനാണ് സുദർശനൻ. രണ്ട് വർഷം മുൻപ് ഗൾഫിലെ ജോലി മതിയാക്കി നാട്ടിലേക്ക് തിരിച്ചെത്തിയതാണ്. പക്ഷാഘാതം വന്ന് ഇടതുവശം തളർന്നു. ഇതോടെ ഭാര്യയും മക്കളും ഉപേക്ഷിച്ചുപോയി.

Read Also: നെടുങ്കണ്ടം വെസ്റ്റുപാറയിൽ കുടിവെള്ളക്ഷാമം രൂക്ഷം

കൈകളുടെ സ്വാധീനം നഷ്ടപ്പെട്ടതോടെ, വസ്ത്രം ധരിക്കാൻ പോലും കഴിയാറില്ല. പരസഹായമില്ലാത്തതിനാൽ മലമൂത്ര വിസർജനമെല്ലാം വീട്ടിനുള്ളിൽ തന്നെ. അയൽക്കാരാണ് ഭക്ഷണം നൽകുന്നത്. അയൽക്കാർ പല തവണ പഞ്ചായത്ത് അധികൃതർക്ക് പരാതി നൽകി. സുദർശനനെ ആശുപത്രിയിൽ എത്തിക്കാനോ, വേണ്ട സഹായം ചെയ്യാനോ ആരും തയ്യാറായില്ലെന്നാണ് ആരോപണം. അതിനിടെ ഭാര്യയുടെ സഹോദരൻ സുദർശനെ ക്രൂരമായി മർദ്ദിച്ചതായും നാട്ടുകാർ പറയുന്നു. ഒരാളുടെ സഹായമില്ലാതെ ഈ മനുഷ്യന് ഇനി ജീവിക്കാനാവില്ല. സുദർശനന് ചികിത്സ കിട്ടേണ്ടതും അത്യാവശ്യമാണ്.

paralyzed man struggles for life

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top