ഇന്നത്തെ പ്രധാന വാർത്തകൾ (27-05-2020)

todays news headlines may 27

വിശ്വാസ് മേത്ത- കേരളത്തിന്റെ പുതിയ ചീഫ് സെക്രട്ടറി

വിശ്വാസ് മേത്തയെ കേരളത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി നിയമിച്ചു. ഇന്ന് ചേർന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം.

രാജ്യത്ത് കൊവിഡ് കേസുകൾ ഒന്നരലക്ഷം കടന്നു

രാജ്യത്ത് കൊവിഡ് കേസുകൾ ഒന്നരലക്ഷം കടന്നു. ആകെ പോസിറ്റീവ് കേസുകളുടെ എണ്ണം 1,51,767 ആയി. 24 മണിക്കൂറിനിടെ 6387 പോസിറ്റീവ് കേസുകളും 170 മരണവും റിപ്പോർട്ട് ചെയ്തു. കൊവിഡ് ബാധിച്ച് ഇതുവരെ ഇന്ത്യയിൽ മരിച്ചത് 4337 പേരാണ്. ചികിത്സയിലുള്ളവരുടെ എണ്ണം 83004 ആയി. 64425 പേർ രോഗമുക്തി നേടി.

‘ഉത്രയ്ക്ക് ശാരീരിക മാനസിക പീഡനങ്ങൾ നേരിടേണ്ടിവന്നു’: സൂരജിന്റെ കുറ്റസമ്മത മൊഴി പുറത്ത്

കേരളത്തെ നടുക്കിയ ഉത്ര കൊലപാതകത്തിൽ ഉത്രയുടെ ഭർത്താവും കേസിലെ പ്രതിയുമായ സൂരജിന്റെ കുറ്റസമ്മത മൊഴി പുറത്ത്. ഉത്രയുടെ കുടുംബം വിവാഹമോചനം ആവശ്യപ്പെട്ടതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് സൂരജ് വെളിപ്പെടുത്തി.

മഹാരാഷ്ട്രയിലും ഗുജറാത്തിലും കൊവിഡ് സാഹചര്യം സങ്കീർണമാകുന്നു

രാജ്യത്തെ കൊവിഡ് കേസുകൾ ഒന്നര ലക്ഷത്തിലേക്ക്. മഹാരാഷ്ട്രയിലും ഗുജറാത്തിലും കൊവിഡ് സാഹചര്യം സങ്കീർണമാകുകയാണ്. കൊവിഡ് നിയന്ത്രണവിധേയമായിരുന്ന ഹരിയാനയിൽ 94 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. ഡൽഹി വിമാനത്താവളത്തിൽ ജോലി ചെയ്യുന്ന എയർ ഇന്ത്യയുടെ സുരക്ഷാ ജീവനക്കാരന് രോഗം സ്ഥിരീകരിച്ചു.

Story Highlights- todays news headlines may 27

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top