പെയ്ഡ് ക്വാറന്റീൻ; പ്രവാസികളെ നിർബന്ധിച്ച് പണം വാങ്ങാൻ കേന്ദ്രം നിർദേശിച്ചിട്ടില്ല: വി മുരളീധരൻ

v muraleedharan

കേരളത്തിലെ കൊവിഡ് വ്യാപനത്തിന് സംസ്ഥാന സർക്കാരിനെ കുറ്റപ്പെടുത്തി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. കേരള സര്‍ക്കാരിന്‍റെ വീഴ്ചയാണ് കൊവിഡ് വ്യാപനത്തിന് കാരണം. കേന്ദ്രം പ്രവാസികൾക്ക് ക്വാറന്റീൻ സൗകര്യം ഒരുക്കാൻ നിർബന്ധിച്ച് പണം വാങ്ങണമെന്ന് പറഞ്ഞിട്ടില്ല. കൊവിഡ് ടെസ്റ്റുകളുടെ പരിശോധനയിലും കേരളം 26ാം സ്ഥാനത്താണ്. കേരളം സമൂഹ വ്യാപന സാധ്യത അറിയാൻ എന്ത് ചെയ്‌തെന്നും മുരളീധരൻ.

എന്നാൽ കേരള സർക്കാരിലെ ചിലർ പേയ്ഡ് ക്വാറന്റീനിന് കേന്ദ്ര സർക്കാർ നിർദേശമുണ്ടെന്ന് പറയുന്നു. പണം വാങ്ങിയുള്ള ക്വാറന്റീൻ ആകാമെന്നേ കേന്ദ്രം മാർഗ നിർദേശത്തിൽ പറഞ്ഞിട്ടുള്ളൂ. അല്ലാതെ പണമില്ലാത്തവരിൽ നിന്ന് നിർബന്ധിച്ച് പണം വാങ്ങണമെന്ന് കേന്ദ്രം നിർദേശിച്ചിട്ടില്ല. കഷ്ടിച്ച് 10000 പ്രവാസികൾ മാത്രമേ കേരളത്തിലേക്ക് കഴിഞ്ഞ ആഴ്ചയിൽ എത്തിയിട്ടുള്ളൂ. ഇനിയും പതിനായിരക്കണക്കിന് ആളുകളാണ് വരാനിരിക്കുന്നത്. കത്തെഴുതുമ്പോൾ സാഹചര്യം മുൻകൂട്ടി കാണാതിരുന്നാൽ അതിന്റെ മേന്മയേ ലഭിക്കുവെന്നും മുരളീധരൻ. കേന്ദ്ര സർക്കാർ പ്രവാസികളെ തിരിച്ച് കൊണ്ടുവരില്ലെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണോ പ്രഖ്യാപനങ്ങളെല്ലാം നടത്തിയത് എന്നും മുരളീധരൻ ചോദിച്ചു.

Read Also:സംസ്ഥാനത്ത് 40 പേർക്ക് കൂടി കൊവിഡ്; രോഗബാധിതർ 1000 കടന്നു

അതേസമയം പാവപ്പെട്ട പ്രവാസികളുടെ ക്വാറന്റീൻ ചെലവ് സർക്കാർ വഹിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. സർവക്ഷിയോഗത്തിലാണ് പ്രതിപക്ഷനേതാവ് ഈ ആവശ്യം മുന്നോട്ടുവെച്ചത്. ക്വാറന്റീൻ ചെലവുകൾ പ്രവാസികൾ വഹിക്കണമെന്ന സർക്കാർ നിർദേശത്തോട് വിയോജിപ്പുമായി ഉമ്മൻചാണ്ടിയും പി കെ കുഞ്ഞാലിക്കുട്ടിയും രംഗത്തെത്തി. അതിനിടെ, പെയ്ഡ് ക്വാറന്റീൻ നിർദേശങ്ങളിൽ ഇളവ് വരുത്താൻ മന്ത്രിസഭാ യോഗത്തിൽ ധാരണയായിട്ടുണ്ട്.

Story highlights-v muraleedharan blames kerala gov ,covid spread

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top