‘എയ്ജ് ഈസ് ജസ്റ്റ് എ നമ്പർ’ അമ്പരപ്പിച്ച് അമ്മൂമ്മയുടെ ഊഞ്ഞാലാട്ടം

76 year old woman swings like child

രണ്ടാം ബാല്യമെന്നാണ് വാർധക്യത്തെ വിളിക്കാറുള്ളത്. കുട്ടികൾക്ക് പ്രിയപ്പെട്ടതാണ് ഊഞ്ഞാലിൽ ആടുന്നത്. ചെറുപ്പത്തിൽ ഊഞ്ഞാലിൽ വേഗത്തിൽ ഇരുന്നും നിന്നും ഒക്കെ ആടി ആകാശം തൊടാൻ ശ്രമിച്ചവരാണ് പലരും. എന്നാൽ കുട്ടികളെക്കാൾ എനർജെറ്റിക് ആയി ഊഞ്ഞാൽ ആടുന്ന അമ്മൂമ്മയുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിൽ വൈറൽ ആവുകയാണ്.

ആന്ധ്രപ്രദേശിൽ നിന്നുള്ള ജയയെന്ന അമ്മൂമ്മയാണ് കുട്ടികളേക്കാൾ അടിപൊളിയായി ഊഞ്ഞാൽ ആടുന്നത്. അവർ അത് എത്രത്തോളം ആസ്വദിക്കുന്നുണ്ടെന്ന് വിഡിയോ കാണുന്നവർക്ക് ശരിക്കും മനസിലാകും. ഊഞ്ഞാലിൽ എഴുന്നേറ്റ് നിന്നാണ് അമ്മൂമ്മ ആടുന്നത്. അതും പരമാവധി വേഗത്തിലാണ് ആട്ടം. ഒരു ചെറുപുഞ്ചിരിയോടെയും അമ്പരപ്പോടെയും മാത്രമേ വളരെ ചുറുചുറുക്കോടെ വാർധക്യത്തെ സമീപിക്കുന്ന അമ്മൂമ്മയെ നമുക്ക് കാണാൻ സാധിക്കുകയുള്ളൂ.

Read Also:വീടിന്റെ ജനാലയിൽ തട്ടിവിളിച്ച് മയിൽ; വൈറൽ വിഡിയോ

പവൻ എന്നയാളാണ് ട്വിറ്ററിൽ വിഡിയോ പങ്കുവച്ചിരിക്കുന്നത്. ആന്ധ്രപ്രദേശിലെ അനന്ത്പൂർ ജില്ലയിലെ 76 വയസുകാരിയായ ജയയാണിത്. അവർ ജീവിതം ആസ്വദിക്കുകയാണ്, അവരുടെ പേരക്കുട്ടികൾ ചെയ്യുന്നത് പോലെ തന്നെ. ചിലർക്ക് പ്രായം തികച്ചും ജൈവികമാണ്, അവർ ഹൃദയത്തിൽ എന്നും ചെറുപ്പമുള്ളവരായിരിക്കും, പവന്‍ വിഡിയോയ്ക്ക് ഒപ്പം കുറിച്ചു.

കമന്റുകളിലും അമ്മൂമ്മയെ എല്ലാവരും പ്രകീർത്തിക്കുകയാണ്. ഈ പ്രായത്തിലും ഊർജസ്വലയായി ആത്മവിശ്വാസത്തോടെ ഇരിക്കുന്നതിനാണ് പ്രശംസ. അമ്മൂമ്മയുടെ ബാലൻസിനെക്കുറിച്ചും ഭയമില്ലായ്മയെക്കുറിച്ചും ആളുകൾ കമന്റ് ചെയ്യുന്നുണ്ട്. ട്വിറ്ററിൽ മൂവായിരത്തിൽ അധികം ലൈക്കുകളാണ് വിഡിയോയ്ക്ക് ലഭിച്ചത്.

Story highlights-76 year old woman swings like child, viral video ,andra pradesh

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top