നാല് ജില്ലകളില്‍ ഡ്രൈവിംഗ് ലൈസന്‍സുകള്‍ കേന്ദ്രീകൃത വെബ് പോര്‍ട്ടലായ സാരഥിയിലേക്ക് മാറി; നിലവിലെ നമ്പര്‍ ഫോര്‍മാറ്റില്‍ മാറ്റം

driving licenses have moved to centralized web portal Sarathi

നാല് ജില്ലകളില്‍ ഡ്രൈവിംഗ് ലൈസന്‍സുകള്‍ കേന്ദ്രീകൃത വെബ് പോര്‍ട്ടലായ സാരഥിയിലേക്ക് മാറ്റുന്ന പോര്‍ട്ടിംഗ് നടപടികള്‍ പൂര്‍ത്തിയായി. തിരുവനന്തപുരം, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലെ ഡ്രൈവിങ് ലൈസന്‍സുകളാണ് കേന്ദ്രീകൃത വെബ് പോര്‍ട്ടലായ സാരഥി യിലേക്ക് മാറിയത്. ഈ ജില്ലകളിലേ ലൈസന്‍സുകളുടെ നമ്പര്‍ ഫോര്‍മാറ്റില്‍ മാറ്റമുണ്ടാവുമെന്ന് മോട്ടര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു.

Read Also:കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പര്‍ക്കം; കോഴിക്കോട് ജില്ലയില്‍ കൂടുതല്‍ കണ്ടെയിന്‍മെന്റ് സോണുകള്‍

കേന്ദ്രീകൃത വെബ് പോര്‍ട്ടല്‍ ആയ പരിവാഹന്‍ (സാരഥി) സൈറ്റിലൂടെ ലഭിക്കുന്ന മോട്ടോര്‍ വാഹന വകുപ്പിന്റെ ലൈസന്‍സ് സംബന്ധമായ സേവനങ്ങള്‍ക്കായി (ലൈസന്‍സ് നമ്പര്‍ വിവരങ്ങള്‍ അറിയാന്‍, അപേക്ഷ തയാറാക്കാന്‍) ലൈസന്‍സ് നമ്പര്‍, പുതിയ ഫോര്‍മാറ്റിലേക്ക് മാറ്റി ഉപയോഗിക്കണം.
ഇതുവരെ പോര്‍ട്ടിംഗ് പൂര്‍ത്തിയായ തിരുവനന്തപുരം, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ ലൈന്‍സുകള്‍ക്കാണ് മാത്രമാണ് ഈ മാറ്റം ബാധകം. മറ്റു ജില്ലകളിലെ പോര്‍ടിംഗ് പൂര്‍ത്തിയാകുന്ന മുറയ്ക്ക് അറിയിക്കുന്നതായിരിക്കുമെന്നും മോട്ടര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു.

Story highlights-driving licenses have moved to centralized web portal Sarathi

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top