സമ്പര്‍ക്കത്തിലൂടെ കൊവിഡ് ; കണ്ണൂര്‍ ജില്ലയില്‍ കടുത്ത നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചേക്കും

കണ്ണൂര്‍ ജില്ലയില്‍ കടുത്ത നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചേക്കും. സമ്പര്‍ക്കത്തിലൂടെ കൊവിഡ് ബാധിച്ചവരുടെ എണ്ണം കൂടിയതിനാല്‍ ട്രിപ്പിള്‍ ലോക്ക് ഏര്‍പ്പെടുത്താനാണ് നീക്കം. ജില്ലയില്‍ ചികിത്സയിലുള്ള 92 പേരില്‍ 18 പേര്‍ക്കും രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെയാണ്. സമ്പര്‍ക്കത്തിലൂടെയുള്ള രോഗബാധയും ഉറവിടം കണ്ടെത്താത്ത കൊവിഡ് കേസുകളും വര്‍ധിച്ചതോടെയാണ് കണ്ണൂര്‍ ജില്ലയില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ട സാഹചര്യമൊരുങ്ങിയത്.
കൊവിഡിന്റെ മൂന്നാം ഘട്ടത്തില്‍ കണ്ണൂരില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ച 95 പേരില്‍ 21 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധയുണ്ടായത്. ഇവരില്‍ അയ്യന്‍കുന്ന് സ്വദേശിനിയായ ആദിവാസി യുവതിയും കൂടാളി സ്വദേശിനിയായ ആരോഗ്യ പ്രവര്‍ത്തകയും രോഗം ഭേദമായി ആശുപത്രി വിട്ടു. ഒരാള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. ധര്‍മ്മടത്തെ ഒരു കുടുംബത്തിലെ 13 പേരും രണ്ട് റിമാന്‍ഡ് പ്രതികളും രണ്ട് ആരോഗ്യ പ്രവര്‍ത്തരും ഉള്‍പ്പടെസമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച 18 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. കണ്ണൂരില്‍ സമ്പര്‍ക്കത്തിലൂടെയുളള രോഗബാധ സംസ്ഥാന ശരാശരിയുടെ ഇരട്ടിയാണ്.സംസ്ഥാന ശരാശരി പത്ത് ശതമാനവും കണ്ണൂരില്‍ അത് 20 ശതമാനവുമാണ്. രോഗവ്യാപനം കൂടുതലുള്ള മേഖലകളില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കാനാണ് സര്‍ക്കാര്‍ നീക്കം. ആളുകള്‍ കൂടുന്ന മാര്‍ക്കറ്റുകളിലും നിയന്ത്രണം വന്നേക്കും.
കണ്ണപുരം, മുണ്ടേരി, മുഴപ്പിലങ്ങാട് പഞ്ചായത്തുകളെ കൂടി ഹോട്ട് സ്‌പോട്ട് പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതോടെ ജില്ലയിലെ ആകെ ഹോട്ട് സ്‌പോട്ടുകളുടെ എണ്ണം 25 ആയി. ഇത്തരം മേഖലകളിലായിരിക്കും ആദ്യം നിയന്ത്രണം ഏര്‍പ്പെടുത്തുക.ധര്‍മ്മടത്തെ കുടുംബത്തിനും റിമാന്‍ഡ് പ്രതിക്കും ആദിവാസി യുവതിക്കും രോഗബാധയുണ്ടായത് എവിടെ നിന്നാണെന്ന് കണ്ടെത്താനായിട്ടില്ല.
Story Highlights: covid19 Strict restrictions may be announced in Kannur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here