ഇടുക്കിയിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ ഉൾപ്പെടെ നാല് പേർക്ക് കൊവിഡ്

ഇടുക്കിയിൽ ഒരു കുടുംബത്തിലെ 3 പേർ ഉൾപ്പെടെ നാലുപേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. മൂന്നാറിൽ താമസക്കാരനായ 66 കാരനും 61 വയസുള്ള ഭാര്യക്കും 24 വയസ്സുള്ള മകനുമാണ് രോഗം സ്ഥിരീകരിച്ചത്. ഇവരെ കൂടാതെ കുവൈറ്റിൽ നിന്ന് കഴിഞ്ഞ 22 ന് കരിപ്പൂരിൽ വന്നിറങ്ങിയ ചിന്നക്കനാൽ സ്വദേശി 28 കാരനുമാണ് രോഗം ബാധിച്ചത്.
മാർച്ച് 9 ന് മൂന്നാർ സ്വദേശിയും ഭാര്യയും ചികിത്സാർത്ഥം ചെന്നൈയിലെ മകളുടെ വീട്ടിലേക്കുപോയിരുന്നു. പിതാവിന് ഹൃദയ സംബന്ധമായ അസുഖവും ത്വക്ക് രോഗവുമുണ്ട്. മാതാവിന് പ്രമേഹവും. മാർച്ച് 20ന് ചെന്നൈയിലെ ഡോ. മേത്താസ് ആശുപത്രിയിൽ നിന്ന് മരുന്നു വാങ്ങി മകളുടെ വീട്ടിലേയ്ക്ക് മടങ്ങി. പിന്നീട് ലോക്ക് ഡൗൺ ഇളവു വന്നതോടെ പിതാവും മാതാവും അവിടെ താമസിച്ചിരുന്ന മകനോടൊപ്പം മേയ് 16ന് കുമളി വഴി പാസ് മൂലം മൂന്നാറിൽ വന്നു. മൂന്നാറിലേക്ക് ചെന്നൈയിൽ നിന്നുള്ള ഒരു വാഹനത്തിൽ കുമളി വരെയും കുമളിയിൽ നിന്ന് ടാക്സി ജീപ്പിൽ മൂന്നാറിലുമെത്തി. ആരോഗ്യവകുപ്പ് പ്രവർത്തകരുടെ നിർദേശാനുസരണം വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. മെയ് 28ന് സ്വാബ് പരിശോധനക്ക് എടുത്തു.
Read also:പൈലറ്റിന് കൊവിഡ്; എയർ ഇന്ത്യ വിമാനം തിരികെ വിളിച്ചു
ചിന്നക്കനാൽ സ്വദേശിയായ യുവാവ് ഹോട്ടൽ ജീവനക്കാരനാണ്. കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങിയ ഇയാളെ രോഗലക്ഷണങ്ങളെ തുടർന്ന് മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ജില്ലയിൽ നിലവിൽ എട്ടു രോഗികളാണ് ഉളളത്. കുടുംബാംഗങ്ങളായ രോഗികളായ മൂന്നു പേരുടെയും പ്രൈമറി, സെക്കൻഡറി ബന്ധങ്ങളുടെ വിശദമായ വിവരങ്ങൾ ശേഖരിച്ചു വരികയാണ്.
Story highlights-four confirmed covid today in idukki
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here