Advertisement

പെരിയാറിൽ വെള്ളപ്പൊക്ക ഭീഷണിയില്ലെന്ന് പെരിയാർവാലി ഇറിഗേഷൻ പ്രൊജക്ട് അധികൃതർ

May 30, 2020
Google News 2 minutes Read
bhoothathankett dam

പെരിയാറിൽ വെള്ളപ്പൊക്ക ഭീഷണിയില്ലെന്ന് പെരിയാർവാലി ഇറിഗേഷൻ പ്രൊജക്ട് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ സി.കെ ശ്രീകല. നിലവിൽ
ഇടമലയാർ ഡാമിലെ ജലനിരപ്പ് താഴ്ന്നു നിൽക്കുന്നതു കൊണ്ട് ഭൂതത്താൻ കെട്ടിലെ ഷട്ടറുകൾ ഉയർത്തിയത് വെള്ളപ്പൊക്ക ഭീഷണി ഉയർത്തുന്നില്ലെന്നും വൃഷ്ടിപ്രദേശത്ത് മഴപെയ്‌തെങ്കിലും ഡാമിലെ ജലനിരപ്പ് ഉയർന്നിട്ടില്ലെന്നും സി.കെ ശ്രീകല വ്യക്തമാക്കി.

Read Also:കാലവർഷം: കൊവിഡ് രോഗികൾക്ക് പ്രത്യേക ദുരിതാശ്വാസ ക്യാമ്പുകൾ ഒരുക്കും

പരമാവധി സംഭരണ ശേഷി 169 ആയ ഡാമിന്റെ ശനിയാഴ്ചത്തെ ജലനിരപ്പ് 131.82 മീറ്ററാണ്. ജൂൺ ഒന്നിനു തന്നെ കാലവർഷം ആരംഭിക്കുമെന്ന മുന്നറിയിപ്പിനെ തുടർന്നാണ് ബാരേജിന്റെ ഷട്ടറുകൾ തുറന്നിരിക്കുന്നത്. ഇത് പെരിയാറിലെ ജലനിരപ്പിൽ കാര്യമായ വർധനവ് ഉണ്ടാക്കുന്നില്ല. എല്ലാ മൺസൂൺ കാലത്തും ബാരേജിന്റെ ഷട്ടറുകൾ തുറന്നു വയ്ക്കാറാണ് പതിവെന്നും വേനൽക്കാലത്ത് മാത്രമാണ് ജലസേചനത്തിനായി ഷട്ടറുകൾ അടയ്ക്കുന്നതെന്നും ഇറിഗേഷൻ പ്രൊജക്ട് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ പറഞ്ഞു.

Story highlights:Periyar Valley Irrigation Project officials say there is no flood threat in Periyar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here