Advertisement

എൻ കെ പ്രേമചന്ദ്രന്റെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ഹർജി സുപ്രിംകോടതി തള്ളി

May 30, 2020
Google News 1 minute Read
n k premachandran, supreme court

കൊല്ലം എംപിയായ എൻ കെ പ്രേമചന്ദ്രന്റെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ഹർജി സുപ്രിംകോടതി തള്ളി. കൊല്ലം മണ്ഡലത്തിലെ എതിർ സ്ഥാനാർത്ഥിയായിരുന്ന സിപിഐഎം നേതാവ് കെ എൻ ബാലഗോപാൽ സമർപ്പിച്ച ഹർജിയാണ് തള്ളിയത്.

Read Also: ‘അസഭ്യ വർഷവും ഭീഷണിയും തുടരുന്നു’; പുതിയ ആരോപണങ്ങളുമായി ലൂസി കളപ്പുര

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട പരാമർശമാണ് ഹർജിക്ക് ആധാരം. സിപിഐഎം, എൽഡിഎഫ് നേതാക്കന്മാർ അയ്യപ്പ വിശ്വാസികൾ അല്ലെന്നും അവരെ തെരഞ്ഞെടുത്താൽ ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കുമെന്നും പ്രേമചന്ദ്രൻ പ്രസംഗിച്ചെന്നാണ് പരാതി. ഈ വാദങ്ങൾ കോടതി നിരാകരിച്ചു. പ്രേമചന്ദ്രന്റെ പ്രസംഗം പെരുമാറ്റച്ചട്ട ലംഘനം എന്നാണ് ഹർജിയിൽ ബാലഗോപാൽ വാദിച്ചത്. എന്നാൽ, ഈ പരാമർശങ്ങൾ അയോഗ്യതക്ക് പര്യാപ്തമല്ലെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

ഇതേ ഹർജി ഈ വർഷം ആദ്യം ജനവരിയിൽ ഹൈക്കോടതി തള്ളിയതാണ്. പിന്നീടാണ് ഹർജിക്കാർ സുപ്രിംകോടതിയെ സമീപിച്ചത്.

Story Highlights- n k premachandran, supreme court

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here