ശമ്പളം നൽകാനായി സംസ്ഥാനം വായ്പ എടുക്കുന്നു

kerala loan salary

ശമ്പളം നൽകാനായി സംസ്ഥാനം 1500 കോടി രൂപ വായ്പ എടുക്കുന്നു. കടപ്പത്രങ്ങളുടെ ലേലം ചൊവ്വാഴ്ച നടക്കും. കൊവിഡ് 19 പശ്ചാത്തലത്തിൽ വരുമാനം നിലച്ചതിനെ തുടർന്നാണ് വായ്പ എടുക്കാൻ തീരുമാനിച്ചത്. കഴിഞ്ഞ മാസവും ഇത്തരത്തിൽ വായ്പ എടുത്തിരുന്നു.

ഈ മാസം സംസ്ഥാനത്തിൻ്റെ ആകെ വരുമാനം 1500 കോടി രൂപ മാത്രമാണ്. ഈ സാഹചര്യത്തിൽ സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും അനധ്യാപകർക്കും ഉൾപ്പെടെയുള്ളവർക്ക് ശമ്പളം നൽകേണ്ടതുണ്ട്. ഇതിന് ഏതാണ്ട് 2500 കോടി രൂപയാണ് വേണ്ടത്. ഈ സാഹചര്യത്തിലാണ് കടമെടുക്കാൻ തീരുമാനിച്ചിരിക്കുന്നത്.

Read Also: ബാങ്ക് വായ്പകളുടെ മൊറട്ടോറിയം നീട്ടി

നേരത്തെ, ഈ വർഷം 13000 കോടി രൂപ കടമെടുക്കാൻ കേന്ദ്രം അനുമതി നൽകിയിരുന്നു. എന്നാൽ ഇത്രയും തുക ഒറ്റയടിക്ക് എടുത്താൽ പലിശ അധികരിക്കും. അതുകൊണ്ടാണ് തന്നെ ഘട്ടം ഘട്ടമായി വായ്പയെടുക്കാൻ സംസ്ഥാനം തീരുമാനിച്ചത്. ഈ മാസം തന്നെ വീണ്ടും വായ്പയെടുക്കാൻ സംസ്ഥാന സർക്കാർ ആലോചിക്കുന്നുണ്ട്.

ജി.എസ്.ടി അടക്കമുള്ള കുടിശികകൾ നൽകാൻ സാധ്യമായില്ലെങ്കിൽ താത്കാലികമായി വായ്പ എടുക്കാൻ അനുവദിക്കണം എന്നായിരുന്നു കേന്ദ്രത്തോടുള്ള കേരളത്തിൻ്റെ അഭ്യർത്ഥന. തുടർന്ന് കൊവിഡ് സൃഷ്ടിച്ച പ്രത്യേക സാഹചര്യത്തിൽ സംസ്ഥാനത്തിന് വായ്പ ലഭ്യത ഉറപ്പാക്കണം എന്ന് ധനമന്ത്രാലയം ആർ.ബി.ഐയോട് ആവശ്യപ്പെട്ടു. സംസ്ഥാനങ്ങളുടെ കടപത്ര വിൽപ്പന സംബന്ധിച്ച റിസർവ് ബാങ്ക് സൂചനാ കലണ്ടറിൽ കേരളത്തിന്റെ ആവശ്യകതയ്ക്ക് അനുസരിച്ചുള്ള തുക ഇതിന്റെ അടിസ്ഥാനത്തിൽ റിസർവ് ബാങ്ക് കൂട്ടി ചേർക്കും. നേരത്തെ തന്നെ പുറത്തിങ്ങിയ പട്ടിക പുനക്രമീകരിക്കുകയാകും റിസർവ് ബാങ്ക് ചെയ്യുക. കേന്ദ്രസർക്കാർ തീരുമാനത്തോടെ ഈ വർഷത്തെ കേരളത്തിന്റെ കടമെടുപ്പ് പരിധിയും ഉയരും. നിലവിൽ ഇത് ഈ വർഷം 25,000 കോടി രൂപ ആണ്.

Story Highlights: The state takes out loans to pay the salaries

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top