Advertisement

തിരുവനന്തപുരത്ത് മരിച്ച തെലങ്കാന സ്വദേശിയുടെ മൃതദേഹം അടക്കം ചെയ്തു

May 30, 2020
Google News 1 minute Read
covid deadbody buried

കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് വച്ച് മരിച്ച തെലങ്കാന സ്വദേശി യുടെ മൃതദേഹം അടക്കം ചെയ്തു. മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. എല്ലാവിധ സുരക്ഷാ ക്രമീകരണങ്ങളോടെയുമാണ് മൃതദേഹം അടക്കം ചെയ്തത്. മെയ് 22ന് ജയ്പൂർ-തിരുവനന്തപുരം സ്പെഷ്യൽ ട്രെയിനിൽ തിരുവനന്തപുരത്ത് എത്തിയ 68കാരനായ അഞ്ജയ്യയാണ് മരിച്ചത്.

കുടുംബാംഗങ്ങൾക്കൊപ്പം ആവശ്യമായ രേഖകളില്ലാതെയാണ് ഇദ്ദേഹം വന്നത്. പരിശോധനകൾക്ക് ശേഷം പൂജപ്പുര ഐസിഎംഎല്ലിൽ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചിരുന്നു. രോഗലക്ഷണങ്ങളെ തുടർന്ന് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്ന് ദിവസം മുൻപ് മരിച്ച ഇദ്ദേഹത്തിന്റെ സ്രവ പരിശോധനാഫലം രണ്ട് ദിവസം മുൻപാണ് ലഭിച്ചത്.

Read Also:കൊവിഡ്: കോഴിക്കോട് 7440 പേര്‍ നിരീക്ഷണത്തില്‍, 30,067 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി

അതേസമയം, സംസ്ഥാനത്ത് 58 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. തൃശൂർ ജില്ലയിൽ നിന്നുള്ള 10 പേർക്കും പാലക്കാട് ജില്ലയിൽ നിന്നുള്ള 9 പേർക്കും കണ്ണൂർ ജില്ലയിൽ നിന്നുള്ള 8 പേർക്കും കൊല്ലം, ഇടുക്കി, എറണാകുളം, കോഴിക്കോട് ജില്ലകളിൽ നിന്നുള്ള 4 പേർക്ക് വീതവും കാസർഗോഡ് ജില്ലയിൽ നിന്നുള്ള 3 പേർക്കും തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിൽ നിന്നുള്ള 2 പേർക്കും കോട്ടയം ജില്ലയിൽ നിന്നുള്ള ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ആലപ്പുഴ ജില്ലയിൽ കരൾ രോഗബാധയെ തുടർന്ന് ചികിത്സയിലായിരിക്കെ ഇന്നലെ മരണമടഞ്ഞ വ്യക്തിയുടെ പരിശോധനാഫലവും ഇതിൽ ഉൾപ്പെടുന്നു.

Story highlights-tvm ,coronavirus,deadbody buried

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here