Advertisement

ജീവനക്കാർക്ക് പെൻഷൻ തുക ലഭിക്കുന്നില്ല; ഹൈക്കോടതി ഉത്തരവും സർക്കാർ നിർദേശവും ലംഘിച്ച് കേരള ബുക്‌സ് ആൻഡ് പബ്ലിക്കേഷൻ സൊസൈറ്റി

May 31, 2020
Google News 3 minutes Read

വിരമിച്ച ജീവനക്കാർക്ക് പൂർണ പെൻഷൻ നൽകാനുള്ള ഹൈക്കോടതി ഉത്തരവും സർക്കാർ നിർദേശവും ലംഘിച്ച് കെബിപിഎസ്. അഞ്ച് മാസമായി പെൻഷൻ ലഭിക്കാതെ ദുരിതത്തിലാണ് കേരള ബുക്‌സ് ആൻഡ് പബ്ലിക്കേഷൻ സൊസൈറ്റിയിൽ നിന്നും വിരമിച്ചവർ. പണമില്ലെന്ന് ചൂണ്ടികാട്ടിയാണ് മാനേജ്‌മെന്റ് പെൻഷൻ നിഷേധിക്കുന്നത്.

അച്ചടി വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കേരള ബുക്‌സ് ആൻഡ് പബ്ലിക്കേഷൻ സൊസൈറ്റി യിൽ നിന്നും വിരമിച്ച ജീവനക്കാരാണ് മാസങ്ങളായി ദുരിതത്തിലായത്. അനുകൂല സർക്കാർ ഉത്തരവ് നിലനിൽക്കുമ്പോഴും ഇവർക്ക് പെൻഷൻ തുക ലഭിക്കുന്നില്ല. ലോക്ക് ഡൗണിനിടെ ജീവിതം മുന്നോട്ടു നീക്കാൻ വഴിയില്ലാത്ത സ്ഥിതി.

പി.എഫിന് തുല്യമായ തുക കെബിപിഎസ്‌പെൻഷന് ഫണ്ടിൽ നിക്ഷേപിക്കണമെന്നും സർക്കാർ ഉത്തരവുണ്ട്. പെൻഷൻ വിഷയത്തിൽ ഹൈക്കോടതി വിധിയും മറികടന്നാണ് മാനേജ്‌മെന്റ് പ്രവർത്തിക്കുന്നത്. 2011 മുതൽ 2018 വരെ 85 കോടി വരുമാന നികുതി നൽകിയ സ്ഥാപനമാണ് പണമില്ലെന്ന് കാട്ടി പെൻഷൻ നിഷേധിക്കുന്നത്.

Story highlight: Employees do not receive pensions; Kerala Books and Publication Society in violation of High Court order and Government directive

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here